ADVERTISEMENT

ചെന്നൈ ∙ മധുരയിൽ പഞ്ചായത്ത് പ്രസിഡന്റിനെയും സഹായിയെയും വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി. അണ്ണാഡിഎംകെ നേതാവും കൂനത്തുർ പഞ്ചായത്ത് പ്രസിഡന്റുമായ ആർ.കൃഷ്ണൻ (50),  സഹായിയും പഞ്ചായത്ത് ജീവനക്കാരനുമായ എ. മുനിസാമിയെയുമാണു (40) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊലയ്ക്കുള്ള കാരണം അന്വേഷിച്ചുവരികയാണെന്നും പ്രതികളെക്കുറിച്ചു സൂചനയില്ലെന്നും പൊലീസ് അറിയിച്ചു.

ജാതി പ്രശ്നവുമായി സംഭവത്തിനു ബന്ധമില്ലെന്നാണു പ്രാഥമിക നിഗമനം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടയാളാണു കൃഷ്ണൻ. അതിനാൽ, മുൻവൈരാഗ്യ സാധ്യതയില്ലെന്ന് പൊലീസ് പറഞ്ഞു. ഗ്രാമത്തിലെ മലയടിവാരത്തിൽ ചോരയിൽ കുളിച്ചു നിൽക്കുന്ന നിലയിലാണു മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച രാത്രിയാണു സംഭവം നടന്നത്. രാവിലെ ഗ്രാമവാസികളാണു മൃതദേഹം കണ്ടത്. ഡോഗ് സ്ക്വാഡും ഫൊറൻസിക് വിദഗ്ധരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com