ADVERTISEMENT

കോയമ്പത്തൂർ∙ ഓൺലൈൻ ട്രേഡിങ് കമ്പനി നടത്തി നിക്ഷേപകരിൽ നിന്നു പത്തു കോടി രൂപയിലധികം തട്ടിയെടുത്ത മലയാളിയെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം (ഇഒഡബ്ല്യു) പൊലീസ് അറസ്റ്റ് ചെയ്തു.   തൃശൂർ താരമംഗലത്ത് സെറിനാണ് (38) അറസ്റ്റിലായത്. മുംബൈയിൽ ആഭരണ വ്യാപാരം നടത്തിയ സെറിൻ ശരവണംപട്ടിയിലെ മാളിൽ വിൻ വെൽത്ത് ഇന്റർനാഷനൽ എന്ന പേരിൽ ഓൺലൈൻ ട്രേഡിങ് കമ്പനി നടത്തിയിരുന്നു.

20,000 രൂപ നിക്ഷേപിച്ചാൽ ആഴ്ചയിൽ 1600 രൂപയെന്ന കണക്കിൽ 25 ആഴ്ചയ്ക്കകം 40,000 രൂപ നൽകുമെന്നു പരസ്യം ചെയ്തിരുന്നു. നിക്ഷേപിക്കുന്ന തുക പരിഗണിച്ച് ഇരട്ടി തുകയ്ക്കുള്ള സ്വർണം, ഡയമണ്ട് ആഭരണങ്ങൾ നൽകുമെന്നും വാഗ്ദാനം നൽകി.   തമിഴ്നാട് കേരളം എന്നിവിടങ്ങളിലെ ഒട്ടേറെപ്പേർ കമ്പനിയിൽ പണം നിക്ഷേപിച്ചു. ചില ആഴ്ചകൾ നിക്ഷേപകർക്കു കൃത്യമായി പണം നൽകിയെങ്കിലും പിന്നീട് സെറിൻ മുങ്ങി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com