ADVERTISEMENT
ചെന്നൈ ∙ ഒന്നാം വർഷം ഒഴികെയുള്ള എൻജിനീയറിങ്, ആർട്സ് ആൻഡ് സയൻസ് ക്ലാസുകൾ ഓഗസ്റ്റ് 18ന് ആരംഭിക്കും. ഓൺലൈൻ വഴിയായിരിക്കും ക്ലാസുകൾ. നവംബർ 30ന് അവസാനിപ്പിക്കുന്ന രീതിയിലായിരിക്കും ക്ലാസുകൾ ക്രമീകരിക്കുക. സെമസ്റ്റർ പരീക്ഷ ഡിസംബർ 13ന് ആരംഭിക്കും. അടുത്ത സെമസ്റ്റർ ക്ലാസുകൾ 2022 ജനുവരി 19നകം തുടങ്ങാനാണു ഉദ്ദേശ്യം. എൻജിനീയറിങ്, ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ ഒന്നാം വർഷ പ്രവേശനം കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. എൻജിനീയറിങ് വിദ്യാർഥികൾക്ക് ഇന്റേണൽ, എഴുത്തു പരീക്ഷയ്ക്കുള്ള വെയ്റ്റേജ് സംസ്ഥാനത്തൊട്ടാകെ ഏകീകരിക്കാൻ നടപടി എടുക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.പൊന്മുടി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com