ADVERTISEMENT

ചെന്നൈ ∙  മെഡിക്കൽ കൗൺസിലും ലോകാരോഗ്യ സംഘടനയും‍ പ്രഖ്യാപനം നടത്തിയാൽ 18 വയസ്സിനു താഴെയുള്ളവർക്ക് കോവിഡ് വാക്സീൻ നൽകുമെന്ന് ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യൻ പറഞ്ഞു. 18 വയസ്സിൽ താഴെയുള്ളവർക്കും വാക്സീന്‍ നൽകണമെന്നാണ് വിദഗ്ധർ നിർദേശിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. കോവി‍ഡ് കേസുകൾ കുറഞ്ഞെന്നു കരുതി ജനം ജാഗ്രത കൈവെടിയരുത്. കോവിഡ് നിയന്ത്രണങ്ങൾ എല്ലാവരും പൂർണമായി പാലിക്കണം. 

വാക്സിനേഷനെക്കുറിച്ച് തെറ്റായ പ്രചാരണങ്ങൾ പാടില്ലെന്നും മാംസാഹരം കഴിക്കുന്നവരും വാക്സീൻ എടുക്കാൻ മുന്നോട്ടു വരണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വാക്സീൻ എടുക്കുന്ന ദിവസം മാംസം കഴിക്കാൻ പാടില്ലെന്നും മദ്യപിക്കാൻ പാടില്ലെന്നുമുള്ള പ്രചാരണം നടക്കുന്നതിനാൽ ഞായറാഴ്ചകളിൽ കൂടുതൽ പേർ വാക്സീൻ സ്വീകരിക്കാൻ എത്തുന്നില്ലെന്ന ആരോഗ്യ വകുപ്പിന്റെ കണ്ടെത്തലിനെ തുടർന്നാണ് ഇത്തവണത്തെ മെഗാ വാക്സിനേഷൻ ക്യാംപ് ശനിയാഴ്ചത്തേക്ക് മാറ്റിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com