ADVERTISEMENT
ചെന്നൈ ∙ നെറ്റ് ബാങ്കിങ്ങിന്റെ പേരിൽ മൊബൈൽ സന്ദേശങ്ങളയച്ചുള്ള തട്ടിപ്പു വീണ്ടും വ്യാപകമാകുന്നതായി പൊലീസിന്റെ മുന്നറിയിപ്പ്. നെറ്റ് ബാങ്കിങ് സേവനത്തിന്റെ പേരിൽ പാൻ നമ്പർ അപ്ഡേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലിങ്കുകൾ അയച്ചാണ് തട്ടിപ്പ്. ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നവരുടെ അക്കൗണ്ടിൽ നിന്ന് പണം തട്ടുകയാണ് രീതി. ഇത്തരം സന്ദേശങ്ങൾ വിശ്വസിക്കരുതെന്നും ലിങ്കുകൾ തുറക്കരുതെന്നും സംസ്ഥാന പൊലീസ് മേധാവി സി.ശൈലേന്ദ്ര ബാബു പറഞ്ഞു. ഒരു ബാങ്കും ഇത്തരം സന്ദേശങ്ങൾ അയയ്ക്കുന്നില്ലെന്നും ശൈലേന്ദ്ര ബാബു പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com