ADVERTISEMENT

ചെന്നൈ ∙ നഗരത്തിൽ സുരക്ഷിതമായ ശുദ്ധജലം ഉറപ്പു വരുത്തുന്നതിനായി ദിവസേന വിതരണം ചെയ്യുന്ന 1,000 ദശലക്ഷം (എംഎൽഡി) ലീറ്റർ വെള്ളത്തിൽ 11 മെട്രിക് ടൺ ക്ലോറിൻ ചേർത്തതായി മെട്രോ വാട്ടർ അറിയിച്ചു. 520 ഇടങ്ങളിൽ നിന്നുള്ള 24,000 ശുദ്ധജല സാംപിളുകൾ ശേഖരിച്ചു പരിശോധിച്ചതായും അറിയിച്ചു. 

മഴക്കാലം ആരംഭിച്ചതിനു പിന്നാലെയാണു ജലജന്യ രോഗങ്ങൾ തടയുന്നതിനായി മെട്രോ വാട്ടറിന്റെ നേതൃത്വത്തിൽ വെള്ളത്തിൽ ക്ലോറിൻ ചേർക്കുന്നത്. 200 വാർഡുകളിലെയും മുഴുവൻ പേർക്കും ക്ലോറിൻ ഗുളികയും വിതരണം ചെയ്യുന്നുണ്ട്.

15 ലീറ്റർ വെള്ളത്തിലാണ് ഗുളിക കലർത്തേണ്ടത്. തുടർന്നു 2 മണിക്കൂർ കഴിഞ്ഞു മാത്രമേ വെള്ളം ഉപയോഗിക്കാവൂ. ശുദ്ധജലം അനാവശ്യമായി സംഭരിച്ചുവയ്ക്കരുതെന്നും വെള്ളം ശേഖരിക്കുന്ന കാൻ അടക്കമുള്ളവ വൃത്തിയായി സൂക്ഷിക്കണമെന്നും മെട്രോ വാട്ടർ അഭ്യർഥിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com