ADVERTISEMENT

ചെന്നൈ ∙ ശബരിമല തീർഥാടന കാലത്തെ തിരക്കു നിയന്ത്രിക്കാനായി കൂടുതൽ സ്പെഷൽ ഫെയർ ട്രെയിനുകൾ റെയിൽവേ പ്രഖ്യാപിച്ചു. 

∙ ട്രെയിൻ നമ്പർ 07135 നന്ദേഡ് – കൊല്ലം വീക്ക്‌ലി സ്പെഷൽ. ഡിസംബർ 1 മുതൽ ജനുവരി 5 വരെ എല്ലാ വ്യാഴാഴ്ചകളിലും നന്ദേഡ് നിന്നു പുറപ്പെട്ട് മൂന്നാം ദിനം ഉച്ചയ്ക്ക് 12.55നു കൊല്ലത്തെത്തും. മടക്ക സർവീസ് (07136) ഡിസംബർ 3 മുതൽ ജനുവരി 7 വരെ എല്ലാ ശനിയാഴ്ചകളിലും ഉച്ചയ്ക്ക് 3നു കൊല്ലത്തു നിന്നു പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ 8.30നു നന്ദേഡിലെത്തും. കേരളത്തിൽ പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുംളം, ശാസ്താംകോട്ട എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.

∙ നമ്പർ 07139 അദീലാബാദ് – കൊല്ലം – നിസാമാബാദ് സ്പെഷൽ ഫെയർ ഡിസംബർ 15നു രാത്രി 9.30നു പുറപ്പെട്ട് 17നു ഉച്ചയ്ക്ക് 12.55നു കൊല്ലത്തെത്തും. (07140) കൊല്ലം – നിസാമാബാദ് ഡിസംബർ 17ന് ഉച്ചയ്ക്ക് 3നു കൊല്ലത്തു നിന്നു പുറപ്പെട്ട് 19നു പുലർച്ചെ 4.50നു നിസാമാബാദിലെത്തും. കേരളത്തിൽ പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, ശാസ്താംകോട്ട എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.

∙ നമ്പർ 07143 നരസ്പൂർ – കോട്ടയം സ്പെഷൽ ഫെയർ ഡിസംബർ 22നു പുറപ്പെട്ട് 24നു പുലർച്ചെ 5.30നു കോട്ടയത്തെത്തും. മടക്കസർവീസ് (07144) ഡിസംബർ 24നു രാവിലെ 9.30നു കോട്ടയത്തു നിന്നു പുറപ്പെടും കേരളത്തിൽ പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.

∙ നമ്പർ  07141 ഔറംഗബാദ് – കൊല്ലം – സെക്കന്ദരാബാദ് സ്പെഷൽ ഫെയർ ജനുവരി 12നു രാത്രി 8നു ഔറംഗബാദിൽ നിന്നു പുറപ്പെട്ട് മൂന്നാം ദിവസം ഉച്ചയ്ക്ക് 12.55നു കൊല്ലത്തെത്തും. കൊല്ലം – സെക്കന്ദരാബാദ് സർവീസ് (07142) ജനുവരി 14ന് ഉച്ചയ്ക്ക് 3നു കൊല്ലത്തു നിന്നു പുറപ്പെട്ട് 16നു പുലർച്ചെ 12.45നു സെക്കന്ദരാബാദിലെത്തും. പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുംളം, ശാസ്താംകോട്ട എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.

∙ നമ്പർ 08567 വിശാഖപട്ടണം – കൊല്ലം വീക്ക്‌ലി സ്പെഷൽ ഫെയർ ഡിസംബർ 4 മുതൽ ജനുവരി 15 വരെ ഞായറാഴ്ചകളിൽ രാവിലെ 7.20നു പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 12.55നു കൊല്ലത്തെത്തും. മടക്ക സർവീസ് (08568) ഡിസംബർ 5 മുതൽ ജനുവരി 16 വരെ തിങ്കളാഴ്ചകളിൽ രാത്രി 8.45നു കൊല്ലത്തു നിന്നു പുറപ്പെട്ട് പിറ്റേന്നു രാത്രി 11.50നു വിശാഖപട്ടണത്തെത്തും. പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുംളം, ശാസ്താംകോട്ട എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.

കേരള റൂട്ടിൽ വേഗം കൂട്ടും

ചെന്നൈ ∙ കേരളത്തിലെ പ്രധാന റൂട്ടുകളിൽ ഓടുന്ന ട്രെയിനുകളുടെ വേഗം വർധിപ്പിക്കാനുള്ള പഠനം പുരോഗമിക്കുകയാണെന്നു ദക്ഷിണ റെയിൽവേ അറിയിച്ചു. തിരുവനന്തപുരം-മംഗളൂരു സെക്‌ഷനിൽ ആലപ്പുഴ, കോട്ടയം റൂട്ടുകളിൽ ട്രെയിനുകളുടെ വേഗം 130 – 160 കിലോമീറ്റർ വരെയായി ഉയർത്താനുള്ള സാധ്യതാ പഠനമാണു പുരോഗമിക്കുന്നത്. ഷൊർണൂർ - മംഗളൂരു സെക്‌ഷനിൽ വേഗം 2025 മാർച്ചോടെ 110 ൽ നിന്ന് 130 കിലോമീറ്റർ ആക്കി വർധിപ്പിക്കുകയാണു ലക്ഷ്യം. തിരുവനന്തപുരം - കായംകുളം റൂട്ടിൽ 100 – 110 കിലോമീറ്റർ വേഗവും അനുവദിക്കാനാണു നീക്കം.

കായംകുളം - തുറവൂർ റൂട്ട്  90 മുതൽ 110 കിലോമീറ്റർ വരെ, തുറവൂർ - എറണാകുളം 80 –110 കിലോമീറ്റർ വരെ, എറണാകുളം - ഷൊർണൂർ 80 – 90 കിലോമീറ്റർ വരെ വേഗം ആദ്യ ഘട്ടത്തിൽ അനുവദിക്കും. തുടർന്ന് ഇത് 130 – 160 കിലോമീറ്റർ വരെയായി ഉയർത്തും. പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ട്രാക്ക് പുതുക്കൽ, വളവുകൾ നിവർത്തൽ അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം വേഗ വർധനയ്ക്ക് അനുമതി നൽകുമെന്നും റെയിൽവേ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com