ചെന്നൈ ∙ സൗത്ത് ഉസ്മാൻ റോഡ് മേൽപാതയെ സിഐടി നഗർ ഫസ്റ്റ് മെയിൻ റോഡുമായി ബന്ധിപ്പിക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ ടി നഗറിൽ 8 മാസത്തേക്കു ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സൗത്ത് ഉസ്മാൻ റോഡിൽ നിന്ന് സിഐടി നഗർ തേഡ് മെയിൻ റോഡിലേക്കു പോകേണ്ട വാഹനങ്ങളെ കണ്ണമ്മപ്പെട്ട് റോഡ്, സൗത്ത് വെസ്റ്റ് ബോഗ് റോഡ് എന്നിവ വഴി തിരിച്ചുവിടും.
ഉസ്മാൻ റോഡ് മേൽപാതയിൽ നിന്ന് സൗത്ത് ഉസ്മാൻ റോഡിലൂടെ പോകുന്ന എംടിസി ബസുകളെ മാഡ്‌ലി ജംക്‌ഷൻ–ബർക്കിറ്റ് റോഡ്–ലിങ്ക് റോഡ്–നന്ദനം ജംക്‌ഷൻ വഴി തിരിച്ചുവിടും. അരംഗനാഥൻ അടിപ്പാതയിൽ നിന്ന് കണ്ണമ്മപ്പെട്ട് ജംക്‌ഷൻ വഴി സൗത്ത് ഉസ്മാൻ റോഡ് വഴി സിഐടി തേഡ് മെയിൻ റോഡിലേക്കുള്ള വാഹനങ്ങൾ വെസ്റ്റ് സിഐടി നഗർ നോർത്ത് സ്ട്രീറ്റ് വഴി പോകണം. സെപ്റ്റംബർ 27 വരെയായിരിക്കും നിയന്ത്രണം.