ADVERTISEMENT
ചെന്നൈ ∙ ആന്ധ്രയിൽ നിന്നു കടത്തിക്കൊണ്ടു വന്ന 16 കിലോ കഞ്ചാവുമായി തൃശൂർ സ്വദേശികളായ എ.നിഷാദ് (32) എസ്.അലിൻ (35) എന്നിവർ പിടിയിലായി. കഞ്ചാവു കടത്തുന്നതു സംബന്ധിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചെന്നൈ പൊലീസിന്റെ ലഹരിവിരുദ്ധ വിഭാഗം നടത്തിയ പരിശോധനയിലാണ് വാഷർമാൻപെട്ടിനു സമീപം കണ്ണൻ റോഡ് – ത്യാഗപ്പ സ്ട്രീറ്റ് ജംക്‌ഷനിൽ നിന്ന് ഇവരെ അറസ്റ്റ് ചെയ്തത്.   നഗരത്തിലെ ലഹരി വിൽപനക്കാർക്ക് വിതരണം ചെയ്യാൻ കൊണ്ടുവന്നതായിരുന്നു കഞ്ചാവെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com