ചെന്നൈ ∙ ദക്ഷിണ റെയിൽവേയുടെ ഫെയ്സ് ബുക് പേജ് ഹാക്ക് ചെയ്തു. ട്രെയിൻ സംബന്ധിച്ച അറിയിപ്പുകൾ, യാത്രക്കാരുടെ പരാതികൾക്കുള്ള പരിഹാരങ്ങൾ തുടങ്ങിയവ അറിയിക്കാൻ ഉപയോഗിക്കുന്ന ഫെയ്സ് ബുക് പേജിലാണ് അജ്ഞാതരുടെ കടന്നുകയറ്റം. പ്രൊഫൈൽ ചിത്രം കാർട്ടൂൺ കഥാപാത്രത്തിന്റേതാക്കി മാറ്റിയ ഹാക്കർമാർ വിയറ്റ്നാം ഭാഷയിൽ കമന്റുകളും രേഖപ്പെടുത്തി. പേജ് തിരിച്ചുപിടിച്ചു സുരക്ഷിതമാക്കാനുള്ള നടപടികൾ റെയിൽവേയിലെ സാങ്കേതിക വിദഗ്ധർ ആരംഭിച്ചു.
ദക്ഷിണ റെയിൽവേ ഫെയ്സ്ബുക് പേജ് ഹാക്ക് ചെയ്തു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.