ചെന്നൈ ∙ ബേസിൻ ബ്രിജിനും സെൻട്രലിനും ഇടയിൽ പാലത്തിന്റെ പുനർനിർമാണം നടക്കുന്നതിനാൽ സബേർബൻ ട്രെയിനുകൾക്ക് നാളെ മുതൽ ഏപ്രിൽ 25 വരെ നിയന്ത്രണം. രാത്രി 10.35നുള്ള മൂർ മാർക്കറ്റ് കോംപ്ലക്സ് (എംഎംസി)–പട്ടാഭിരാം മിലിറ്ററി സൈഡിങ് ഇ–ഡിപ്പോ ലോക്കൽ, 11.55നുള്ള പട്ടാഭിരാം മിലിറ്ററി സൈഡിങ് ഇ–ഡിപ്പോ–ആവഡി ലോക്കൽ എന്നിവ പൂർണമായി റദ്ദാക്കി.
മറ്റു നിയന്ത്രണങ്ങൾ
∙ രാത്രി 11.30നുള്ള എംഎംസി–ആവഡി ലോക്കൽ വ്യാസർപാടിയിൽ നിന്ന് ആരംഭിക്കും
∙ പുലർച്ചെ 4.50നുള്ള ഗുമ്മിടിപൂണ്ടി–എംഎംസി ലോക്കൽ ബേസിൻ ബ്രിജ് വരെ
∙ രാവിലെ 6.25നുള്ള എംഎംസി–ഗുമ്മിടിപൂണ്ടി ബേസിൻ ബ്രിജിൽ നിന്ന് ആരംഭിക്കും
∙ പുലർച്ചെ 5നുള്ള സുല്ലൂർപെട്ട്–എംഎംസി ലോക്കൽ ബേസിൻ ബ്രിജ് വരെ
∙ രാവിലെ 7.30നുള്ള എംഎംസി–സുല്ലൂർപെട്ട് ലോക്കൽ ബേസിൻ ബ്രിജിൽ നിന്ന് ആരംഭിക്കും
∙ രാത്രി 8.45നുള്ള സുല്ലൂർപെട്ട്–എംഎംസി ലോക്കൽ കൊറുക്കുപ്പെട്ട് വരെ
ബീച്ചിൽ നിന്ന് ആരംഭിക്കുന്നവ
∙ രാത്രി 11.15നുള്ള എംഎംസി–തിരുവള്ളൂർ ലോക്കൽ 11നു ബീച്ചിൽ നിന്നു പുറപ്പെടും
∙ രാത്രി 11.45നുള്ള എംഎംസി–ആവഡി ലോക്കൽ ബീച്ചിൽ നിന്ന് 11.40ന്
∙ രാത്രി 12.15നുള്ള എംഎംസി–ആവഡി ലോക്കൽ ബീച്ചിൽ നിന്ന് 12.20ന്