ഐശ്വര്യ രജനീകാന്തിന്റെ സ്വർണം മോഷ്ടിച്ച് ജോലിക്കാരി വാങ്ങിയത് ഒരു കോടിയുടെ വീട്

jail
SHARE

ചെന്നൈ ∙ സംവിധായികയും നടൻ രജനീകാന്തിന്റെ മകളുമായ ഐശ്വര്യയുടെ ആഭരണങ്ങൾ മോഷ്ടിച്ച കേസിൽ ജോലിക്കാരി ഈശ്വരി, ഡ്രൈവർ വെങ്കടേശൻ എന്നിവരെ അറസ്റ്റ് ചെയ്തു. 100 പവനോളം സ്വർണാഭരണങ്ങൾ, 30 ഗ്രാം വജ്രാഭരണങ്ങൾ, 4 കിലോ വെള്ളി, മോഷ്ടിച്ച ആഭരണങ്ങൾ വിറ്റ് വാങ്ങിയ വീടിന്റെ രേഖകൾ തുടങ്ങിയവ പ്രതികളിൽ നിന്നു പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. 2019 മുതൽ പല തവണയായി മോഷ്ടിച്ച ആഭരണങ്ങൾ വിറ്റ് ഇവർ ഷോളിങ്കനല്ലൂരിൽ ഒരു കോടിയോളം വിലമതിക്കുന്ന വീട് വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. 18 വർഷമായി ഐശ്വര്യയുടെ വീട്ടിൽ ജോലി ചെയ്തു വന്ന ഈശ്വരിക്ക് ലോക്കറിന്റെ താക്കോൽ ‍സൂക്ഷിക്കുന്ന സ്ഥലം അറിയാമായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS