ADVERTISEMENT

ചെന്നൈ ∙ മുഖത്തെ വലിയ മറുകു മാറ്റാൻ വിദഗ്ധ ചികിത്സയ്ക്കു വിധേയയായ പെൺകുട്ടിക്ക് പിറന്നാളാഘോഷമൊരുക്കി മലയാളി കലക്ടർ. തിരുവള്ളൂർ കലക്ടർ ഡോ.ആൽബി ജോൺ വർഗീസാണ്  ആവഡി വീരാപുരം സ്വദേശിയായ ടാനിയയ്ക്കായി തന്റെ ചേംബറിൽ ആഘോഷമൊരുക്കിയത്. പ്രത്യേകം തയാറാക്കിയ കേക്കു മുറിച്ചും സമ്മാനങ്ങൾ നൽകിയും ടാനിയയോടൊപ്പം സമയം ചെലവഴിച്ച കലക്ടർ തന്റെ ഔദ്യോഗിക കസേരയിൽ പെൺകുട്ടിയെ ഇരുത്തി.

മുഖത്തെ മറുകിന്റെ പേരിൽ കൂട്ടുകൂടാൻ പോലും ആരുമില്ലെന്നു പരാതിപ്പെട്ട ടാനിയയുടെ അവസ്ഥയറി‍ഞ്ഞ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ ഇടപെടലാണ് വിദഗ്ധ ചികിത്സയ്ക്കു വഴിവച്ചത്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ശ്രീപെരുംപുത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ ചികിത്സയിലൂടെ മുഖത്തിന്റെ രൂപം വീണ്ടെടുത്താണ് കുട്ടി വീട്ടിലേക്കു തിരിച്ചത്. പഠിച്ച് ഡോക്ടറാകണമെന്നും വൈരൂപ്യം മൂലം ദുഃഖമനുഭവിക്കുന്ന ആളുകൾക്ക് പ്ലാസ്റ്റിക് സർജറിയിലൂടെ ആശ്വാസം നൽകണമെന്നുമാണ് ഭാവി ലക്ഷ്യമെന്ന് ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ചെയ്ത ശേഷം ടാനിയ പറഞ്ഞിരുന്നു. 

9 വയസ്സുകാരിയായ ടാനിയയ്ക്ക് മുഖത്തുണ്ടായിരുന്ന മറുക് അസ്വഭാവികമായി വളരുകയും മുഖത്തിന്റെ ആകൃതി തന്നെ മാറുകുയും ചെയ്യുന്ന രോഗമാണ് പിടിപെട്ടിരുന്നത്. വിദഗ്ധ ഡോക്ടർമാരുടെ സംഘം രൂപീകരിച്ചാണ് മുഖ്യമന്ത്രിയുടെ ഇൻഷുറൻസ് പദ്ധതിയായ ‘മുതലമച്ചർ കാപ്പീട്ടു തിട്ടത്തിനു’  കീഴിൽ ടാനിയയ്ക്ക് ചികിത്സ നൽകിയത്.   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com