ADVERTISEMENT

ചെന്നൈ ∙ തിരുനെൽവേലിയിൽ പുരുഷ വേഷത്തിലെത്തി ഭർതൃമാതാവിനെ  ആക്രമിച്ചു കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. പൊലീസ് അന്വേഷണം വഴി തെറ്റിക്കാനായി 5 പവന്റെ മാലയും കവർന്നു മുങ്ങിയ മഹാലക്ഷ്മിയാണു പിടിയിലായത്. തിരുനെൽവേലി സീതപരപ്പനല്ലൂരിൽ നടന്ന സംഭവത്തിൽ തൽക്കരക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷണ്മുഖവേലിന്റെ ഭാര്യ രാമലക്ഷ്മിയാണു കൊല്ലപ്പെട്ടത്.

കുടുംബവഴക്കിനെ തുടർന്നാണു മരുമകൾ അമ്മയെ കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. ഭർതൃമാതാവുമായുള്ള പ്രശ്നങ്ങളെത്തുടർന്ന് ഒരു വർഷം മുമ്പ് മഹാലക്ഷ്മിയും  ഭർത്താവ് രാമസ്വാമിയും രണ്ടു കുട്ടികളും തൊട്ടടുത്ത് പുതിയ വീട് വച്ച് താമസം മാറിയിരുന്നു. എങ്കിലും, കലഹം തുടർന്നു. ഏതാനും ദിവസം മുൻപുണ്ടായ ബഹളവും നാട്ടുകാർ ഇടപെട്ടാണ് അവസാനിപ്പിച്ചത്.

ഇതിന്റെ പ്രതികാരമെന്നോളം  പുലർച്ചെ ഹെൽമറ്റും ജാക്കറ്റും ധരിച്ചു പുരുഷ വേഷത്തിലെത്തിയ മഹാലക്ഷ്മി ഭർതൃമാതാവിന്റെ തലയ്ക്കടിച്ചു മാരകമായി പരുക്കേൽപ്പിക്കുകയായിരുന്നു. തുടർന്നു മാലയുമായി മുങ്ങി. ഗുരുതര പരുക്കുകളോടെ രാമലക്ഷ്മിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും  ഉച്ചയോടെ മരിച്ചു. സിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണു കൊലപാതകം നടത്തിയത് മരുമകളാണെന്ന് കണ്ടെത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com