ADVERTISEMENT

ചെന്നൈ ∙ മൊബൈൽ ഫോൺ, കംപ്യൂട്ടർ, ലാപ്ടോപ്പ് എന്നിവ സർവീസ് ചെയ്യാൻ മലയാളിയെ തേടി നടക്കുന്നവർക്ക് അരികിലുണ്ട് കോഴിക്കോട് സ്വദേശി മിഥുൻ. ഈസ്റ്റ് താംബരം മഹാലക്ഷ്മി നഗറിലാണു നാദാപുരം റോഡ് സ്വദേശി പി.കെ.മിഥുൻലാലിന്റെ സർവീസ് സെന്റർ. ഐഫോണുകൾക്കും ആൻഡ്രോയ്ഡ് ഫോണുകൾക്കും പുറമേ എല്ലാത്തരം ലാപ്ടോപ്പുകൾക്കും ഡെസ്ക്ടോപ്പുകൾക്കും ചിപ്പ് ലെവൽ സർവീസ് ഇവിടെ ചെയ്യുമെന്നു മിഥുൻ പറയുന്നു. 

ചെറിയ തകരാറുള്ള ഫോണുകൾ അതേ ദിവസം തന്നെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി തിരികെ നൽകും. പരമാവധി 2 ദിവസത്തിനുള്ളിൽ ഫോണുകളുടെയും കംപ്യൂട്ടറുകളുടെയും സർവീസിങ് പൂർത്തിയാക്കുമെന്നതാണ് മിഥുന്റെ ‘ഇഷ കംപ്യൂട്ടേഴ്സിന്റെ’ പ്രത്യേകത. 

ചെറുപ്പം മുതലേ ഇലക്ട്രോണിക്സിനോട് കടുത്ത അഭിനിവേശമുണ്ടായിരുന്നതായി മിഥുൻ പറഞ്ഞു. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ സ്വയം കംപ്യൂട്ടർ അസംബ്ലിങ് ചെയ്തായിരുന്നു തുടക്കം. ഇലക്ട്രോണിക്സ് പഠിച്ച അമ്മാവനിൽ നിന്നാണ് ബാലപാഠങ്ങൾ അഭ്യസിച്ചത്. തുടർ പഠനമെന്ന ആഗ്രഹം സാധിക്കാതെ വന്നതോടെ തൊഴിൽ തേടി ചെന്നൈയിലേക്കു പുറപ്പെടുകയായിരുന്നു.

2003ൽ നഗരത്തിലെത്തി കൊറിയർ കമ്പനിയിലും ബാങ്ക് കളക്‌ഷൻ  ഏജന്റായും ഫോൺ കമ്പനികളുടെ സർവീസ് സെന്ററുകളിലും 15 വർഷത്തോളം വിവിധ ജോലികൾ ചെയ്തു. ഇതിനിടയിൽ സ്മാർട് ഫോണുകളുടെയും കംപ്യൂട്ടറിന്റെയും സർവീസിങ്ങിൽ വൈദഗ്ധ്യം നേടി. വൻകിട കമ്പനികൾക്കായി ജോലി ചെയ്യുന്നതിനു പകരം സംരംഭം തുടങ്ങാൻ തീരുമാനിച്ചു.

2018ൽ മഹാലക്ഷ്മി നഗറിൽ ആരംഭിച്ച ഇഷ മൊബൈൽസിന് മികച്ച സ്വീകരണമാണ് പ്രദേശവാസികളിൽ നിന്നു ലഭിക്കുന്നതെന്നു മിഥുൻ പറഞ്ഞു. സേവനം തേടിയെത്തുന്നവരിൽ 40 ശതമാനവും മലയാളികളുമാണ്. സ്ഥാപനം വിജയകരമായതോടെ 2 ശാഖകൾ കൂടി ആരംഭിച്ചെങ്കിലും കോവിഡ് വ്യാപനത്തെ തുടർന്ന് അവ നിർത്തേണ്ടി വന്നു. കൈത്തൊഴിൽ എന്ന നിലയിൽ ഫോൺ സർവീസിങ് പഠിക്കാൻ ആഗ്രഹിക്കുന്ന ചെറുപ്പക്കാരെ പരിശീലിപ്പിക്കുന്നുമുണ്ട്. ഏതാനും ചെറുപ്പക്കാർക്ക് തൊഴിൽ നൽകാനും കഴിഞ്ഞത് അഭിമാനമായാണ് മിഥുൻ കരുതുന്നത്. ഇഷ കംപ്യൂട്ടേഴ്സുമായി ബന്ധപ്പെടാൻ: 8939626289, 8248178885.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com