ADVERTISEMENT

ചെന്നൈ ∙ അടുത്ത 6 മാസത്തിനുള്ളിൽ 4400 പുതിയ ബസുകൾ സർവീസ് നടത്തുമെന്ന് ഗതാഗത മന്ത്രി എസ്.എസ്.ശിവശങ്കർ പറഞ്ഞു. പുതിയ 2000 ബസുകൾ വാങ്ങാൻ സർക്കാർ തുക അനുവദിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പ്രത്യേക താൽപര്യമെടുത്ത് അനുവദിച്ച തുക ഉപയോഗിച്ച് ബസുകൾ വാങ്ങാനുള്ള ടെൻഡർ നടപടികൾ ആരംഭിച്ചു കഴി‍ഞ്ഞു. ഇതു കൂടാതെ ജർമൻ ബാങ്കിന്റെ സഹായത്തോടെ 2400 ബസുകൾ കൂടി വാങ്ങും. 6 മാസത്തിനുള്ളിൽ പുതിയ ബസുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സർവീസുകൾ നടത്തുമെന്നും മന്ത്രി പറഞ്ഞു. 

ചാർജ് വർധന പരിഗണനയിലില്ല

ബസ് ചാർജ് വർധിപ്പിക്കാൻ ആലോചനയില്ലെന്നു മന്ത്രി പറഞ്ഞു. അമിത നിരക്ക് ഈടാക്കുന്ന സ്വകാര്യ ബസുകൾക്കെതിരെ സർക്കാർ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 

പ്രത്യേക ബസ് സർവീസുകൾ

സ്കൂൾ തുറക്കുന്നതു കണക്കിലെടുത്ത് അടുത്ത 2 ദിവസങ്ങളിൽ പ്രത്യേക ബസ് സർവീസുകൾ നടത്തും. അവധിക്കാലത്ത് നാടുകളിലേക്ക് പോയ വിദ്യാർഥികൾ തിരികെ യാത്ര ചെയ്യുന്നതിനാൽ അനുഭവപ്പെടുന്ന തിരക്കു കണക്കിലെടുത്താണിത്. വിവിധ ജില്ലകളിൽ നിന്ന് ചെന്നൈയ്ക്കു 650 സർവീസുകളുണ്ടാകും.

മധുരയിൽ നിന്നും തിരുച്ചിറപ്പള്ളിയിൽ നിന്നും റിസർവേഷനില്ലാത്ത ബസുകളും സർവീസ് നടത്തുമെന്ന് ഗതാഗത വകുപ്പ് അധികൃതർ പറഞ്ഞു. മധ്യവേനൽ അവധിക്കു ശേഷം 12നാണ് സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നത്. പ്രൈമറി വിദ്യാർഥികൾക്ക് 15ന് ക്ലാസുകൾ ആരംഭിക്കും. ജൂൺ 1ന് സ്കൂളുകൾ തുറക്കാൻ നിശ്ചയിച്ചിരുന്നെങ്കിലും ചൂട് കൂടിയത് കണക്കിലെടുത്ത് 7ലേക്കും പിന്നീട് 12ലേക്കും മാറ്റുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com