ADVERTISEMENT

ചെന്നൈ ∙ തക്കാളി,ചെറിയ ഉള്ളി അടക്കമുള്ളവയുടെ വില കുതിച്ചുയർന്നതോടെ വീട്ടിൽ തയാറാക്കുന്ന സാമ്പാറിന് ഉയർന്ന തുക ചെലവാക്കേണ്ട അവസ്ഥയിലാണ് കുടുംബങ്ങൾ. തെക്കൻ സ്റ്റൈൽ, വടക്കൻ സ്റ്റൈൽ, തമിഴ് സ്റ്റൈൽ...ഏതു സ്റ്റൈലിൽ സാമ്പാർ ഉണ്ടാക്കാൻ ഇറങ്ങിയാലും പോക്കറ്റ് കീറുമെന്നതിൽ സംശയം വേണ്ട. നാലു പേരുള്ള ശരാശരി മലയാളി കുടുംബത്തിന് ഒരു ദിവസം സാമ്പാർ ഉണ്ടാക്കാനുള്ള ചെലവ് വിലയിരുത്തുകയാണ് വീട്ടമ്മമാർ

സാമ്പാർ തയാറാക്കാൻ ആവശ്യമുള്ള സാധനങ്ങൾ

പരിപ്പ്‌ ,ഉള്ളി, കാരറ്റ്, ഉരുളക്കിഴങ്ങ്, വെണ്ട,തക്കാളി, മുരിങ്ങ, സാമ്പാർ പൊടി, മല്ലിപ്പൊടി,മുളക് പൊടി, മഞ്ഞപ്പൊടി,ഉപ്പ്, പുളി 

ഒരു നേരത്തേ സാമ്പാറിന് ആവശ്യമായ പച്ചക്കറികളുടെ 

ശരാശരി തുക , തക്കാളി–30 രൂപ, ചെറിയ ഉള്ളി–40 , കാരറ്റ്–20, വഴുതന–15, വെണ്ട–15, മുരിങ്ങ–15, ഉരുളക്കിഴങ്ങ്–12. ആകെ ചെലവ്–147 രൂപ. സാമ്പാർ പരിപ്പ്, സാമ്പാർ പൊടി അടക്കം മറ്റിനങ്ങൾ കൂടി ഇതിനൊപ്പം വാങ്ങുന്നവർക്ക്  200 രൂപയിൽ കൂടുതലാകാം. ഉച്ച ഭക്ഷണത്തിനു മാത്രം സാമ്പാർ ഉപയോഗിക്കുന്ന നാലംഗ കുടുംബത്തിന്റെ കാര്യമാണിത്. പ്രഭാത ഭക്ഷണത്തിനും കൂടി ചേർത്ത് കൂടുതൽ അളവിൽ സാമ്പാർ ഉണ്ടാക്കുമ്പോൾ ചെലവ് ഇനിയും ഉയരും. പച്ചക്കറി ഇനങ്ങൾക്ക് പരമാവധി 50 രൂപ മാത്രം ചെലവഴിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ മൂന്നിരിട്ടിയിലേറെ തുക ചെലവാക്കേണ്ടിവരുന്നുണ്ടെന്നും വീട്ടമ്മമാർ പറയുന്നു.

സമരവുമായി അണ്ണാഡിഎംകെ

വിലക്കയറ്റത്തിനെതിരെ അണ്ണാഡിഎംകെ പ്രതിഷേധം സംഘടിപ്പിക്കും. 20ന് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും കടുത്ത പ്രതിഷേധം നടത്തുമെന്ന് ജനറൽ സെക്രട്ടറി എടപ്പാടി കെ.പളനിസാമി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com