ADVERTISEMENT
ചെന്നൈ ∙ വടക്കു കിഴക്കൻ കാലവർഷത്തിനു മുൻപായി നഗരത്തിലെ ജല സ്രോതസ്സുകളെല്ലാം വൃത്തിയാക്കണമെന്ന് ജലവിഭവ വകുപ്പ് അധികൃതർക്ക് മന്ത്രി ദുരൈമുരുകൻ നിർദേശം നൽകി. നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും കനാലുകൾ അടക്കമുള്ളവയിലൂടെ വെള്ളം സുഗമമായി ഒഴുകു‍മെന്ന് ഉറപ്പാക്കണം. തടസ്സങ്ങൾ പൂർണമായി നീക്കം ചെയ്യണം. സെപ്റ്റംബർ 15ന് മുൻപായി പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയും വേണം. നഗരത്തിലെ വെള്ളപ്പൊക്ക നിവാരണ പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ വർഷം 434 കോടി രൂപ അനുവദിച്ചിരുന്നു. ഇതനുസരിച്ചുള്ള ജോലികൾ മിക്കവാറും പൂർത്തിയായിട്ടുണ്ട്. മറ്റു  മേഖലകളിലെ വെള്ളക്കെട്ട് പൂർണമായും ഒഴിവാക്കുന്നതിനുള്ള പദ്ധതികൾ ഈ വർഷം പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com