ADVERTISEMENT

കോയമ്പത്തൂർ ∙ കോയമ്പത്തൂർ കാർ സ്‌ഫോടനക്കേസിൽ എൻഐഎ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ സൗത്ത് ഉക്കടം ജിഎം നഗറിലെ ഐ.മുഹമ്മദ് ഇദ്രിസിനെയാണ് (25) അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 12 ആയി. വൈകിട്ടോടെ ഇയാളെ അന്വേഷണസംഘം ചെന്നൈയിലേക്കു കൊണ്ടുപോയി.കഴിഞ്ഞ വർഷം ഒക്ടോബർ 23നു പുലർച്ചെ കോട്ടൈമേട് സ്ഫോടകവസ്തുക്കൾ നിറച്ച കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ച ‌എച്ച്എംപിആർ സ്ട്രീറ്റിലെ ജമീഷ മുബിന്റെ (29) ഉറ്റ സുഹൃത്താണ് ഇന്നലെ അറസ്റ്റിലായ മുഹമ്മദ് ഇദ്രിസ്.

സ്‌ഫോടനത്തിനു ശേഷം ഇദ്രിസ് എൻഐഎയുടെ നിരീക്ഷണത്തിലായിരുന്നു. ഇയാളുടെ 3 വർഷത്തെ ഫോൺ കോൾ വിശദാംശങ്ങൾ ഉൾപ്പെടെ പൊലീസ് ശേഖരിച്ചിരുന്നു. കേസിൽ ഇയാളുടെ പങ്കു സംബന്ധിച്ചു കൂടുതൽ തെളിവുകൾ ലഭിച്ചതോടെയാണു രണ്ടു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് ചെയ്തത്. തീവ്ര ഐഎസ് ആശയങ്ങൾ പ്രചരിപ്പിക്കുന്ന ലേഖനങ്ങളും വിഡിയോകളും കാണുന്ന ഇദ്രിസ്, കാർ സ്ഫോടനം നടത്താനായി ഗൂഢാലോചനയിലും പങ്കെടുത്തതായി എൻഐഎ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com