ADVERTISEMENT
ചെന്നൈ ∙ കുംഭകോണത്തു ലഹരി കൂട്ടാൻ മദ്യത്തിൽ സാനിറ്റൈസർ ചേർത്തു കുടിച്ച 2 പേർക്കു ദാരുണാന്ത്യം. പെരുമാണ്ടി സ്വദേശികളായ ബാലഗുരു, സൗന്ദർരാജൻ എന്നിവരാണ് മരിച്ചത്. ഇരുവരും അബോധാവസ്ഥയിൽ റോഡരികിൽ കിടക്കുന്നതു കണ്ട്, യാത്രക്കാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഏതാനും ദിവസങ്ങളായി ഇവർ സാനിറ്റൈസർ കൈവശം വച്ച് പ്രദേശത്ത് ചുറ്റിക്കറങ്ങിയിരുന്നതായി നാട്ടുകാർ പറഞ്ഞു. നിർമാണ തൊഴിലാളികളും സുഹൃത്തുക്കളുമായ ഇവർ മദ്യത്തിൽ സാനിറ്റൈസർ ചേർത്തു കഴിച്ചതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മറ്റു ലഹരി വസ്തുക്കളും മദ്യത്തിൽ ചേർത്തിരിക്കാൻ സാധ്യതയുണ്ടെന്നും  പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും കുംഭകോണം ഈസ്റ്റ് പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com