ADVERTISEMENT

ചെന്നൈ ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം ഏകദിന ലോകകപ്പ് ഫൈനലിൽ തോറ്റതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് നടൻ പ്രകാശ് രാജ്. പ്രധാന നടന്റെ തിരക്കഥ പാടേ പാളിയിരിക്കുന്നുവെന്നും ഇനിയും ഇതുപോലെ ഒരുപാടു കാര്യങ്ങൾ വരുമെന്നും പ്രകാശ് രാജ് പറഞ്ഞു. 

ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ വിജയിച്ചിരുന്നെങ്കിൽ ആഘോഷിക്കുന്നതിനായി, രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് ബാനറുകൾ മാറ്റി മോദി ഇന്ത്യൻ താരങ്ങൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ഉൾപ്പെടുന്ന ബാനറുകൾ സ്ഥാപിക്കാനായിരുന്നു നീക്കമെന്ന സമൂഹമാധ്യമ പോസ്റ്റ് പങ്കുവച്ചു കൊണ്ടായിരുന്നു വിമർശനം.

തിരുച്ചിറപ്പള്ളി ആസ്ഥാനമായുള്ള പ്രണവ് ജ്വല്ലറിക്കെതിരെയുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രകാശ് രാജിന് ഇ.ഡി. നോട്ടിസ് നൽകിയതിനു പിന്നാലെയാണു വിമർശനം. ജ്വല്ലറിയുടെ ബ്രാൻഡ് അംബാസഡറാണ് നടൻ.

രാജസ്ഥാനിലെ ബിജെപി നേതാവ് കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനട്ടെയോട് ഞെട്ടിക്കുന്ന ഒരു സത്യം വെളിപ്പെടുത്തിയിരിക്കുന്നു. ഇതു നിങ്ങളെ ത്രസിപ്പിക്കുമെന്നു പറഞ്ഞുള്ള കോൺഗ്രസ് അനുകൂല അക്കൗണ്ടിൽ വന്ന പോസ്റ്റ് ആണു പങ്കുവച്ചത്.

തിരഞ്ഞെടുപ്പ് ബാനറുകൾ മാറ്റി മോദി ഇന്ത്യൻ താരങ്ങൾക്കൊപ്പം നിൽക്കുന്ന ബാനറുകൾ സ്ഥാപിക്കാനായിരുന്നു നീക്കം. ലോകകപ്പ് കിരീടവുമായി തുറന്ന ബസിൽ മോദിയുടെ റോഡ് ഷോയ്ക്കും പദ്ധതിയിട്ടിരുന്നു. ഇന്ത്യ ലോകകപ്പ് നേടിയിരുന്നെങ്കിൽ ഇവർ എത്രമാത്രം തരംതാഴുമായിരുന്നുവെന്നും പോസ്റ്റിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com