ADVERTISEMENT

ചെന്നൈ ∙ നഗരത്തിലെ തെരുവു നായകളുടെ എണ്ണം എടുക്കാനും പ്രതിരോധ കുത്തിവയ്പും വന്ധ്യംകരണവും അടക്കമുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കാനും കോർപറേഷൻ.റോയപുരത്ത് 29 പേരെ പേപ്പട്ടി കടിച്ച പശ്ചാത്തലത്തിലാണു പ്രതിരോധ നടപടികൾ ശക്തമാക്കാനുള്ള തീരുമാനം. അക്രമാസക്തമാകുന്ന തെരുവുനായകളെ സംബന്ധിച്ച വിവരങ്ങൾ പ്രദേശവാസികൾ കോർപറേഷനെ അറിയിക്കണം. 

കോർപറേഷൻ ജീവനക്കാരെത്തി, അവയെ പിടികൂടി പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലാക്കും. തെരുവു നായകളുടെയും വളർത്തു നായകളുടെയും വിശദമായ കണക്കെടുക്കാനും തീരുമാനിച്ചു. വന്ധ്യംകരിച്ച നായകളുടെയും രോഗങ്ങൾ ബാധിച്ച നായകളുടെയും വിവരങ്ങൾ ശേഖരിക്കുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് ആരോഗ്യ മന്ത്രി എം.സുബ്രഹ്മണ്യനും മേയർ ആർ.പ്രിയയും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com