ADVERTISEMENT

ചെന്നൈ ∙ റാണിപ്പെട്ടിൽ ഡെങ്കിപ്പനി അടക്കമുള്ള രോഗങ്ങൾ വ്യാപിക്കുന്നതായി ആരോഗ്യ പ്രവർത്തകർ. മഴ ശക്തമായതോടെ കൊതുകുശല്യവും വർധിച്ചിട്ടുണ്ട്. വൈറൽ പനി, ജലദോഷം തുടങ്ങിയ മഴക്കാല രോഗങ്ങളോടൊപ്പം ഡെങ്കിപ്പനിയും വ്യാപിക്കുന്നതായാണ് പരാതി.കഴിഞ്ഞ ഒരു മാസത്തിനിടെ റാണിപ്പെട്ട് സർക്കാർ ആശുപത്രിയിൽ മാത്രം 50 പേർ ഡെങ്കി ബാധിച്ച് ചികിത്സ തേടി.

900 ആളുകൾ വൈറൽ പനിക്കും ചികിത്സ തേടിയതായി ആരോഗ്യ വകുപ്പ് അധിക‍ൃതർ പറഞ്ഞു. കൊതുക് നശീകരണ പ്രവർത്തനങ്ങളിൽ അധിക‍ൃതർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും, ഇതിനായി നിയോഗിക്കപ്പെട്ട ജീവനക്കാർ കൃത്യമായി ജോലി ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com