ADVERTISEMENT

ചെന്നൈ ∙ യുഎസ് ആസ്ഥാനമായ സൗരോർജ കമ്പനി ശ്രീപെരുംപുത്തൂരിൽ ആരംഭിച്ച നിർമാണ യൂണിറ്റിനു വായ്പ നൽകി യുഎസ് ഇന്റർനാഷനൽ ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ (ഡിഎഫ്സി). ഫസ്റ്റ് സോളർ കമ്പനിയുടെ നിർമാണ കേന്ദ്രത്തിനായി 50 കോടി യുഎസ് ഡോളറാണ് ഡിഎഫ്സി വായ്പയായി നൽകിയത്. ഇന്ത്യയിൽ സൗരോർജ മേഖലയുടെ വിതരണ ശൃംഖല വൈവിധ്യവൽക്കരിക്കുന്നതിനും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും പുതിയ കേന്ദ്രം സഹായിക്കുമെന്ന് അധിക‍ൃതർ പറഞ്ഞു. 

ടാറ്റയുടെ തമിഴ്നാട് ആസ്ഥാനമായുള്ള സൗരോർജ കമ്പനിക്കും വിക്രം സോളർ ആരംഭിക്കുന്ന കേന്ദ്രത്തിനും ഡിഎഫ്സി സഹായം നൽകും. കഴിഞ്ഞ 11ന് ഡിഎഫ്സി സിഇഒ സ്‌കോട്ട് നേഥനാണ് ഫസ്റ്റ് സോളർ കമ്പനിയുടെ നിർമാണ കേന്ദ്രം ഉദ്ഘാടനം ചെയ്തത്. ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി, ചെന്നൈയിലെ കോൺസൽ ജനറൽ ക്രിസ്റ്റഫർ ഹോഡ്ജസ്, ഫസ്റ്റ് സോളർ സിസിഒ ജോർജ് ആന്തോൺ, തമിഴ്നാട് വ്യവസായ മന്ത്രി ടി.ആർ.ബി.രാജ എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com