ADVERTISEMENT

ചെന്നൈ ∙ കടുത്ത വെയിലിൽ ജോലി ചെയ്യുമ്പോൾ ആശ്വാസമായി ലഭിക്കുന്ന ചായയിൽ പോലും കടുത്ത ജാതി വിവേചനത്തിന്റെ ഇരകളായി കർഷക സ്ത്രീകൾ. ധർമപുരി മാരപ്പനായക്കൻപട്ടിയിലെ കൃഷിയിടത്തിൽ ജോലി ചെയ്യുന്ന ദലിത് വിഭാഗക്കാരായ കർഷക സ്ത്രീകൾക്ക് ചിരട്ടയിൽ ചായ നൽകിയതിനെതിരെ പ്രതിഷേധം ഉയരുന്നു.

ചിരട്ടയിൽ ചായ നൽകിയ ചിന്നത്തായി (60), ബി.ധരണി (32) എന്നിവരെ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയുന്ന നിയമപ്രകാരം അറസ്റ്റ് ചെയ്തു. ഇരുവരുടെയും കൃഷിയിടത്തിൽ ജോലി ചെയ്യുന്ന 4 സ്ത്രീകളാണു വിവേചനത്തിനിരയായത്. നേരത്തെയും ചിരട്ടയിൽ ചായ നൽകിയതായും പലതരത്തിലുള്ള വിവേചനം നേരിടുന്നതായും ഇവർ പറയുന്നു.

തിരുപ്പൂരിൽ  'ജാതി മതിൽ' പൊളിച്ചു
ജാതി വിവേചനം തടയുന്നതിനു പ്രതിബന്ധമായി നിന്ന മതിൽ പൊളിച്ചുനീക്കി തിരുപ്പൂർ ജില്ലാ ഭരണകൂടം. അവിനാശി ദേവീന്ദ്രൻ നഗറിൽ ദലിത് വിഭാഗത്തെയും ഇതര ജാതിക്കാരെയും വേർതിരിക്കുന്ന മതിലിന്റെ ഒരു ഭാഗമാണു പൊളിച്ചത്. ബാക്കി ഭാഗം ഇന്നും നാളെയുമായി പൊളിക്കും. മതിൽ ഇല്ലാതാകുന്നതോടെ അറുപതോളം ദലിത് കുടുംബങ്ങളുടെ സഞ്ചാരം സുഗമമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com