ADVERTISEMENT

ബെംഗളൂരു ∙ കേരളത്തിലേക്കുള്ള യാത്രക്കാർ ഉൾപ്പെടെ ആശ്രയിക്കുന്ന ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിൽ (എൻഎച്ച്–275) ഏപ്രിൽ ഒന്നുമുതൽ ടോൾ നിരക്ക് വീണ്ടും കൂട്ടുന്നു. കാറുകൾ ഉൾപ്പെടെയുള്ള ചെറുവാഹനങ്ങൾക്ക് ഒരു ദിശയിലേക്കുള്ള നിരക്ക് 165 രൂപയിൽ നിന്ന് 170 ആയും ഇരുവശങ്ങളിലേക്ക് (ഒറ്റ ദിവസത്തെ യാത്രയ്ക്ക്)  250 രൂപയുണ്ടായിരുന്നത് 255 ആയും ഉയരും. 

പ്രതിമാസ പാസ് 5,575 രൂപയിൽ നിന്ന് 5,715 ആകും. ടോൾ കൂടുന്നതോടെ കേരള, കർണാടക ആർടിസി, സ്വകാര്യ  ബസ് എന്നിവയിലെ ടിക്കറ്റ് നിരക്കും കൂട്ടിയേക്കും. നേരത്തേ 2 തവണ ടോൾ നിരക്ക് കൂട്ടിയപ്പോഴും കർണാടക ആർടിസി 25 രൂപ വരെ ടിക്കറ്റ് നിരക്ക് കൂട്ടിയിരുന്നു. കഴിഞ്ഞ വർഷം മാർച്ചിൽ ഉദ്ഘാടനം ചെയ്ത 118 കിലോമീറ്റർ പാതയിലെ ടോൾ നിരക്ക് മൂന്നാം തവണയാണ് ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) വർധിപ്പിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com