ADVERTISEMENT

ചെന്നൈ ∙ പുതിയ സെക്രട്ടേറിയറ്റ്, നിയമസഭാ മന്ദിര സമുച്ചയം നിർമാണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, മന്ത്രി ദുരൈമുരുകൻ തുടങ്ങിയവർക്കെതിരെ മുൻ അണ്ണാഡിഎംകെ സർക്കാരിന്റെ കാലത്ത് റജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കാൻ ഹൈക്കോടതി അനുമതി നൽകി. 

2006 – 2011 കാലത്ത് എം.കരുണാനിധിയുടെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാരാണ് ഓമന്തുരാർ ഗവ. എസ്റ്റേറ്റിൽ നിയമസഭാ മന്ദിരം നിർമിച്ചത്. ജയലളിത അധികാരമേറ്റതിനെ തുടർന്ന് നിയമസഭാ പ്രവർത്തനങ്ങൾ ഇവിടെ നിന്ന് മാറ്റുകയും കെട്ടിടത്തെ മൾട്ടി സ്പെഷ്യൽറ്റി ആശുപത്രിയായി മാറ്റുകയും ചെയ്തു. 

കേസുമായി മുന്നോട്ട് പോകാൻ ആരെയും നിർബന്ധിക്കാനാകില്ലെന്നു നിരീക്ഷിച്ച കോടതി, ജയവർധന്റെ ഹർജി തള്ളുകയും കേസ് പിൻവലിക്കാൻ സർക്കാരിന് അനുവാദം നൽകുകയുമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com