ADVERTISEMENT

ചെന്നൈ ∙ അവധിക്കാലത്തെ തിരക്ക് കണക്കിലെടുത്ത് നാഗർകോവിലിൽ നിന്ന് തിരുവനന്തപുരം, കോട്ടയം, പാലക്കാട് വഴി ചെന്നൈയിലേക്കും തിരിച്ചും പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു. ഏപ്രിൽ മാസത്തിലെ എല്ലാ ‍‍ഞായറാഴ്ചകളിലും നാഗർകോവിലിൽ നിന്നു ചെന്നൈയ്ക്കും തിങ്കളാഴ്ചകളിൽ ചെന്നൈയിൽ നിന്ന് നാഗർകോവിലിനുമാണ് സർവീസുകൾ. 

വൈകിട്ട് 5.45ന് നാഗർകോവിലിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ (നമ്പർ 06019, 06021) പിറ്റേന്ന് ഉച്ചയ്ക്ക് 12.10ന് ചെന്നൈ സെൻട്രലിലെത്തും. മടക്കയാത്ര (06020, 06022) തിങ്കളാഴ്ചകളിൽ വൈകിട്ട് 3.10ന് സെൻട്രലിൽ നിന്ന് ആരംഭിച്ച് പിറ്റേന്ന് രാവിലെ 8.30ന് നാഗർകോവിലിലെത്തും. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com