ADVERTISEMENT

ചെന്നൈ ∙ വേനലവധിക്കാലത്ത് സ്കൂളുകളിൽ സ്പെഷൽ ക്ലാസുകൾ നടത്തുന്നതിനെതിരെ വിദ്യാഭ്യാസ വകുപ്പ് മുന്നറിയിപ്പ് നൽകി. 9, 10 ക്ലാസുകളിലെ വിദ്യാർഥികൾക്കായി പല സ്വകാര്യ സ്കൂളുകളും അവധിക്കാല സ്പെഷൽ ക്ലാസുകൾ നടത്തുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നടപടി.പൊതു അവധി ദിവസങ്ങളിലും അവധിക്കാലത്തും സ്കൂളുകളിൽ സ്പെഷൽ ക്ലാസുകൾ നടത്തരുതെന്ന് അടുത്തിടെ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരുന്നു. സ്പെഷൽ ക്ലാസുകൾ വിദ്യാർഥികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഉത്തരവിറക്കിയത്. ഇത് മറികടന്ന് ക്ലാസുകൾ നടത്തുന്ന സ്കൂളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മുന്നറിയിപ്പ് നൽകി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com