ADVERTISEMENT

ഊട്ടി ∙ ഊട്ടി സസ്യോദ്യാനത്തിലെ വസന്തോത്സവത്തിന്റെ ഭാഗമായ പുഷ്പമേളയ്ക്ക് ഇന്നലെ തുടക്കമായി. ഒരുലക്ഷം റോസ്, കോറണേഷൻ, കൃസാന്തമം പൂക്കൾ കൊണ്ടു നിർമിച്ച 44 അടി വീതിയും 35 അടി ഉയരവുമുള്ള ഡിസ്നി വേൾഡിന്റെ മാതൃകയും മിക്കി മൗസ്, മിന്നി മൗസ്, ഗൂഫി, പ്ലൂട്ടോ, ഡൊണാൾഡ് ഡക്ക് എന്നിവയും ആകർഷകമാണ്. 

ഇതിനു പുറമേ, 80,000 കോറണേഷൻ, റോസാ പുഷ്പങ്ങൾ എന്നിവ കൊണ്ടു നിർമിച്ച പൈതൃക ട്രെയിനുമുണ്ട്. 33 അടി നീളവും 20 അടി ഉയരവും 25 അടി വീതിയുമുണ്ട് പുഷ്പക ട്രെയിന്. 20 വരെയാണു പുഷ്പമേള. 

ഊട്ടി റോസ് ഷോയ്ക്കും ഇന്നലെ തുടക്കമായി. 19 വരെയാണു ഷോ. ഇതിനായി റോസ് ഗാർഡനിൽ സേവ് വൈൽഡ് ലൈഫ് എന്ന ബാനറിൽ ആന, കാട്ടുപോത്ത്, നീലഗിരി വരയാട്, കടുവ, പാണ്ട, പ്രാവ് തുടങ്ങിയ രൂപങ്ങൾ റോസാപുഷ്പങ്ങൾ കൊണ്ട് ഒരുക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com