ADVERTISEMENT

ചെന്നൈ ∙ തെക്കു പടിഞ്ഞാറൻ കാലവർഷം ആരംഭിക്കുന്നതിനു മുന്നോടിയായി നെമ്മേലി കടൽജല ശുദ്ധീകരണ പ്ലാന്റിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നഗരത്തിൽ 10 ദിവസത്തേക്കു ജലവിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. തേനാംപെട്ട്, അഡയാർ, പെരുങ്കുടി, ഷോളിംഗനല്ലൂർ സോണുകളുടെ ഭാഗമായ മൈലാപ്പൂർ, ട്രിപ്ലിക്കേൻ, ബസന്റ് നഗർ, മന്ദവെലി, നന്ദനം, വേളാച്ചേരി, നീലാങ്കര, പാലവാക്കം, മടിപ്പാക്കം എന്നിവിടങ്ങളിലും താംബരം കോർപറേഷനിലും ജൂൺ 2 വരെ ഒന്നിടവിട്ട ദിവസങ്ങളിലാകും ജലം വിതരണം ചെയ്യുകയെന്നു മെട്രോ വാട്ടർ അറിയിച്ചു. അടിയന്തര ആവശ്യങ്ങൾക്ക് റജിസ്റ്റർ ചെയ്യുന്നതിന് https://cmwssb.tn.gov.in. നഗരവാസികൾക്ക് ഏരിയ എൻജിനീയർമാരെ ബന്ധപ്പെടാൻ 8144930909, 8144930913, 8144930914, 8144930915.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com