ADVERTISEMENT

ചെന്നൈ ∙ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ കനത്ത മഴയിൽ ഒരാഴ്ചയ്ക്കിടെ 15 പേർ മരിച്ചതായി ദുരന്ത നിവാരണ വകുപ്പ്. ബുധനാഴ്ച മാത്രം 3 മരണങ്ങളാണ് സേലം, കൃഷ്ണഗിരി, കടലൂർ ജില്ലകളിലായി റിപ്പോർട്ട് ചെയ്തത്. 4,385 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചതായും അധികൃതർ പറഞ്ഞു. കഴിഞ്ഞ മാർച്ച് മുതൽ മേയ് 22 വരെ സംസ്ഥാനത്ത് ശരാശരി 12.44 സെന്റീമീറ്റർ മഴയാണു രേഖപ്പെടുത്തിയത്. ബുധനാഴ്ച പെയ്ത കനത്ത മഴയിൽ 13 കന്നുകാലികൾ ചത്തു. നാൽപതോളം വീടുകളും തകർന്നു. വിവിധ ജില്ലകളിലായി 4,385.40 ഹെക്ടറിലെ കാർഷിക വിളകളായ നെല്ല്, ചോളം, പാവൽ, എള്ള്, ചെറുപയർ, പരുത്തി, കരിമ്പ് തുടങ്ങിയവ വെള്ളത്തിൽ മുങ്ങി നശിച്ചു.

സംസ്ഥാനത്ത് ഇന്നും ചിലയിടങ്ങളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.നീലഗിരി കോയമ്പത്തൂർ, തിരുപ്പൂർ, ഡിണ്ടിഗൽ, തേനി, തെങ്കാശി, തിരുനെൽവേലി, കന്യാകുമാരി ജില്ലകളിൽ അതിശക്തമായ മഴ പെയ്യും. ആഴക്കടലിൽ മത്സ്യബന്ധനത്തിനു പോയിട്ടുള്ളവർ ഉടൻ തിരിച്ചെത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com