ADVERTISEMENT

ഊട്ടി ∙ ഓസ്കർ നേടിയ ഹ്രസ്വചിത്രം എലിഫന്റ് വിസ്പറേഴ്സിലെ കഥാപാത്രം കുട്ടിക്കൊമ്പൻ രഘുവിനു കുങ്കിയാകാനുള്ള പരിശീലനം മുതുമല കടുവ സങ്കേതത്തിൽ നൽകിത്തുടങ്ങി. തെപ്പക്കാട്ടിൽ മറ്റുള്ള ആനകളുടെ കൂടെ രാവിലെ 7.30 മുതൽ 8.30 വരെയാണു പരിശീലനം. ഇവിടത്തെ സീനിയർ കുങ്കിയാനകളായ മുതുമല, ഇന്ദർ, അണ്ണാ തുടങ്ങിയവ വിരമിച്ച സാഹചര്യത്തിലാണു കുട്ടിയാനകൾക്കു കുങ്കിയാകാൻ പരിശീലനം നൽകുന്നത്. എട്ടു വയസ്സായ രഘുവിന്റെ കൂടെ കൃഷ്ണ (13), ഗിരി (15), മസിനി (17) എന്നിവർക്കും പരിശീലനം നൽകി വരികയാണ്. നാലര വയസ്സുള്ള ബൊമ്മിക്കു പരിശീലനത്തിന്റെ ബാലപാഠങ്ങളും നൽകി വരികയാണ് പാപ്പാന്മാർ. (രഘുവിന്റെയും ബൊമ്മിയുടെയും അവരുടെ വളർത്തമ്മയായ ബെല്ലിയുടെയും വളർത്തഛൻ ബൊമ്മന്റെയും സ്നേഹത്തിന്റെ കഥ പറയുന്ന ഡോക്യുമെന്ററിയായിരുന്നു ഓസ്കർ അവാർഡ് നേടിയ ദി എലിഫന്റ് വിസ്പറേഴ്സ്.ഇവയെക്കൂടാതെ വിജയ് (53), ഉദയൻ (26), ബൊമ്മൻ (23) എന്നീ കുങ്കിയാനകൾക്കും പാഠങ്ങൾ മറക്കാതിരിക്കാനുള്ള പരിശീലനവും നൽകുന്നുണ്ട്. തെപ്പക്കാട്ടിൽ രാവിലെയും വൈകിട്ടും നടക്കുന്ന ആനയൂട്ടിലെ പങ്കാളികളാണു രഘുവും ബൊമ്മിയും. ഇവരെക്കാണാൻ മാത്രം തെപ്പക്കാട്ടിലെ ആനയൂട്ടിന് എത്തുന്നവരേറെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com