ADVERTISEMENT

ചെന്നൈ ∙ സൗജന്യ യാത്രയെച്ചൊല്ലി പൊലീസും ഗതാഗത വകുപ്പും തമ്മിലുള്ള പോര് തെരുവിലും. സർക്കാർ ബസുകളുടെ വിവിധ നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി ജീവനക്കാരിൽ നിന്ന് പിഴ ഈടാക്കാൻ ട്രാഫിക് പൊലീസ് ആരംഭിച്ചതോടെ വാറന്റോട് കൂടി ബസിൽ കയറുന്ന പൊലീസുകാർക്കടക്കം ടിക്കറ്റ് നൽകിയാണ് ബസ് ജീവനക്കാർ തിരിച്ചടിച്ചത്.

പ്രശ്നപരിഹാരത്തിന് ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് ജീവനക്കാരുടെ സംഘടന മുഖ്യമന്ത്രിക്ക് കത്തയച്ചു.  ഏതാനും ദിവസം മുൻപ് തിരുനെൽവേലിയിൽ ബസിൽ കയറിയ പൊലീസുദ്യോഗസ്ഥൻ ടിക്കറ്റെടുക്കാൻ വിസമ്മതിച്ചതോടെയാണ് പ്രശ്നം ആരംഭിച്ചത്. 

ബസ് ജീവനക്കാരും പൊലീസുകാരനും തമ്മിലുള്ള തർക്കത്തിന്റെ വിഡിയോ പ്രചരിച്ചതോടെ വാറന്റുള്ള പൊലീസുകാർക്ക് മാത്രമാണ് യാത്രാസൗജന്യമുള്ളതെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി. ടിക്കറ്റെടുക്കാൻ വിസമ്മതിച്ച പൊലീസുകാരനെതിരെ വകുപ്പുതല നടപടിയും ആരംഭിച്ചു. 

 ഇതോടെ, ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥര‍്‍ നടപടികൾ കർശനമാക്കുകയായിരുന്നു. കിലാമ്പാക്കം ടെർമിനസിന് പുറത്ത് സ്റ്റോപ്പില്ലാത്ത ഇടങ്ങളിൽ ബസ് നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്തതിനും നോ പാർക്കിങ് മേഖലയിൽ ബസ് നിർത്തിയതിനും ഇരുപതിലേറെ ബസുകളിലെ ജീവനക്കാരിൽ നിന്ന് ട്രാഫിക് പൊലീസ് വ്യാഴാഴ്ച പിഴ ഈടാക്കി.  ഇതിനു പിന്നാലെ, വെള്ളിയാഴ്ച വാറന്റുമായി ബസിൽ കയറിയ പൊലീസ് ഉദ്യോഗസ്ഥരോട് ടിക്കറ്റെടുക്കാൻ കണ്ടക്ടർ ആവശ്യപ്പെട്ടതും തർക്കത്തിൽ കലാശിക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com