ADVERTISEMENT

മനോരമ ഓൺലൈനും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സും ചേർന്നൊരുക്കുന്ന ‘ചുറ്റുവട്ടം അവാർഡ് 2023’ ന് അപേക്ഷ ക്ഷണിച്ചു. റജിട്രേഷനുള്ള ഫ്ളാറ്റുകൾക്കും റസിഡൻസ് അസോസിയേഷനുകൾക്കും മത്സരത്തിൽ പങ്കെടുക്കാം. നാല് വിഷയങ്ങൾക്ക് പ്രാധാന്യം നൽകിയാണ് ഇത്തവണ മൽസരം സംഘടിപ്പിച്ചിരിക്കുന്നത്. 1)സ്ത്രീശാക്തീകരണം, 2)ഉത്തരവാദിത്വമുള്ള നികുതിദായകൻ, 3)യുവജനങ്ങൾക്കായുള്ള പദ്ധതികൾ 4)വിശപ്പ് രഹിത സമൂഹം.

ഇതിനൊപ്പം റസിഡൻസ് അസോസിയേഷനുകൾ 2022–23 കാലഘട്ടത്തിൽ ചെയ്ത മുഴുവൻ പ്രവർത്തനങ്ങളും വിലയിരുത്തപ്പെടും. അപേക്ഷയോടൊപ്പം അയയ്ക്കുന്ന പ്രവർത്തന റിപ്പോർട്ട് വിദഗ്ധസംഘം പരിശോധിച്ച് മികവുറ്റ റസിഡൻസ് അസോസിയേഷനുകളുടെ ചുരുക്കപ്പട്ടിക തയാറാക്കും. തുടർന്ന് ഭാരവാഹികളുമായി മുഖാമുഖം, വിദഗ്ധ സമിതിയുടെ സന്ദർശനം ഉൾപ്പെടെ വിവിധ ഘട്ടങ്ങളിലൂടെ ഓരോ അസോസിയേഷന്റെയും പ്രവർത്തനം നേരിട്ട് വിലയിരുത്തും.

ഒരു ലക്ഷം രൂപയും സർട്ടിഫിക്കറ്റും ട്രോഫിയും ഉൾപ്പെടുന്നതാണ് ഒന്നാം സമ്മാനം. രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് യഥാക്രമം 75,000 രൂപയും 50,000 രൂപയും സമ്മാനം ലഭിക്കും. പ്രധാന സമ്മാനങ്ങൾക്കൊപ്പം മേഖലാതല വിജയികൾക്കും സമ്മാനങ്ങളും പ്രശംസാ പത്രങ്ങളും നൽകും.

English Summary: Chuttuvattom Award 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com