ADVERTISEMENT

കൊച്ചി ∙ ജനകീയ വിഷയങ്ങൾ ജനപ്രതിനിധികളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ റസിഡന്റ്സ് അസോസിയേഷനുകളുടെ പങ്ക് വളരെ വലുതാണെന്ന് ഹൈബി ഈഡൻ എംപി. ജനങ്ങളുടെ പ്രശ്നങ്ങൾ സർക്കാരിനു മുന്നിൽ കൊണ്ടുവരാനുളള പാലമായി പ്രവർത്തിക്കാൻ അസോസിയേഷനുകൾക്ക് കഴിയണം. കൊച്ചി മെട്രോ നിർമാണം തുടങ്ങുന്നതിനു മുമ്പ് ജനങ്ങളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും പരാതികൾ പരിഹരിക്കാൻ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്ന് റസിഡന്റ്സ് അസോസിയേഷനുകളുടെ യോഗം വിളിച്ചത് ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മനോരമ ഓൺലൈൻ– മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ‘ചുറ്റുവട്ടം അവാർഡി’നോട് അനുബന്ധിച്ച് നടത്തുന്ന സെമിനാർ പരമ്പരയുടെ രണ്ടാംഘട്ട ഉദ്ഘാടനം കൊച്ചി പനമ്പള്ളി നഗറിലെ മലയാള മനോരമ ഓഫിസിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു എംപി.

സമൂഹത്തിന്റെ സന്തോഷ സൂചികയും ജീവിത നിലവാരവും ഉയർത്താൻ റസിഡന്റ്സ് അസോസിയേഷനുകൾക്ക് മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്താനാകും. ഇന്നു നമ്മുടെ ഏറ്റവും വലിയ വെല്ലുവിളിയായ ലഹരി മരുന്നുപയോഗം ഇല്ലാതാക്കാനും റസി. അസോസിയേഷനുകൾക്ക് കഴിയുമെന്നും ഹൈബി ഈഡൻ പറഞ്ഞു.

chuttuvattom-awards-ekm6
‘ചുറ്റുവട്ടം അവാർഡി’നോട് അനുബന്ധിച്ച് നടത്തുന്ന സെമിനാർ പരമ്പരയുടെ രണ്ടാംഘട്ട ഉദ്ഘാടനം കൊച്ചി പനമ്പള്ളി നഗറിലെ മലയാള മനോരമ ഓഫിസിൽ വച്ച് നടന്നപ്പോൾ. ഹൈബി ഈഡൻ എംപിക്ക് ഉപഹാരം സമ്മാനിക്കുന്ന മലബാർ ഗ്രൂപ്പ് സൗത്ത് കേരള മേധാവി എം.പി. ജാഫർ.

പരസ്പരം അറിയുന്ന, മനസ്സിലാക്കുന്ന ഒരു സമൂഹം കെട്ടിപ്പെടുക്കുന്നതിൽ റസിഡന്റ്സ് അസോസിയേഷനുകൾക്ക് വ്യക്തമായ പങ്കുണ്ടെന്ന് പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തിയ മലബാർ ഗ്രൂപ്പ് സൗത്ത് കേരള മേധാവി എം.പി. ജാഫർ പറഞ്ഞു. മനോരമ ഓൺലൈൻ മാർക്കറ്റിങ് സീനിയർ ജനറൽ മാനേജർ ബോബി പോൾ, മലയാള മനോരമ പത്തനംതിട്ട അസിസ്റ്റന്റ് എഡിറ്റർ വർഗീസ് സി. തോമസ് എന്നിവർ പ്രസംഗിച്ചു.

chuttuvattom-awards-ekm2
‘കേരളീയ സമൂഹത്തിൽ റസിഡന്റസ്് അസോസിയേഷനുകളുടെ പങ്ക്’ എന്ന വിഷയത്തിൽ നടന്ന ക്ലാസിൽ കൊച്ചിൻ സർവകലാശാല സ്കൂൾ ഓഫ് എൻവയോൺമെന്റ് സ്റ്റഡീസ് മുൻ ഡയറക്ടർ ഡോ. ഉഷ കുളങ്ങര അരവിന്ദ് സംസാരിക്കുന്നു.

തുടർന്ന് ‘കേരളീയ സമൂഹത്തിൽ റസിഡന്റസ് അസോസിയേഷനുകളുടെ പങ്ക്’ എന്ന വിഷയത്തിൽ നടന്ന ക്ലാസ് കൊച്ചിൻ സർവകലാശാല സ്കൂൾ ഓഫ് എൻവയോൺമെന്റ് സ്റ്റഡീസ് മുൻ ഡയറക്ടർ ഡോ. ഉഷ കുളങ്ങര അരവിന്ദ് നയിച്ചു. തൃശൂർ, എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികളാണ് സെമിനാറിൽ പങ്കെടുത്തത്. ചുറ്റുവട്ടം അവാർഡ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 8129500388,

chuttuvattom-awards-ekm5
‘ചുറ്റുവട്ടം അവാർഡി’നോട് അനുബന്ധിച്ച് നടത്തുന്ന സെമിനാർ പരമ്പരയുടെ രണ്ടാംഘട്ട ഉദ്ഘാടനം കൊച്ചി പനമ്പള്ളി നഗറിലെ മലയാള മനോരമ ഓഫിസിൽ വച്ച് നടന്നപ്പോൾ.
chuttuvattom-awards-ekm4
‘ചുറ്റുവട്ടം അവാർഡി’നോട് അനുബന്ധിച്ച് നടത്തുന്ന സെമിനാർ പരമ്പരയുടെ രണ്ടാംഘട്ട ഉദ്ഘാടനം കൊച്ചി പനമ്പള്ളി നഗറിലെ മലയാള മനോരമ ഓഫിസിൽ വച്ച് നടന്നപ്പോൾ.

www.chuttuvattomawards.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com