ADVERTISEMENT

കോട്ടയം∙ മനോരമ ഓൺലെൻ – മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചുറ്റുവട്ടം അവാര്‍ഡ് 2023ന്റെ ഗ്രാന്റ് ഫിനാലെയിലേക്ക് 19 റസിഡന്റ്സ് അസോസിയേഷനുകൾ. ഫൈനൽ റൗണ്ടില്‍ എത്തിയ 38 റസിഡന്റ്സ് അസോസിയേഷനുകളിൽ ജൂറി പ്രതിനിധികൾ നേരിട്ട് സന്ദർശനം നടത്തി പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷമാണ് 19 അസോസിയേഷനുകളുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചത്. ഈ അസോസിയേഷനുകളിൽ നിന്ന് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാരെയും മറ്റ് അവാർഡ് ജേതാക്കളെയും ഗ്രാന്റ് ഫിനാലെയിൽ പ്രഖ്യാപിക്കും. ഗ്രാന്റ് ഫിനാലെയുടെ വിവരങ്ങൾ അസോസിയേഷനുകളെ നേരിട്ട് അറിയിക്കും.


ഗ്രാന്റ് ഫിനാലെയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അസോസിയേഷനുകൾ

∙ ജനത റസിഡന്റ്സ് അസോസിയേഷൻ, തിരുവനന്തപുരം
∙ ചേന്തി റസിഡന്റ്സ് അസോസിയേഷൻ, തിരുവനന്തപുരം
∙ പൂജപ്പുര ഉണ്ണിനഗർ റസിഡന്റ്സ് അസോസിയേഷൻ, തിരുവനന്തപുരം
∙ ഐശ്വര്യ റസിഡന്റ്സ് അസോസിയേഷൻ, കൊല്ലം
∙ വൈപ്പിൻനഗർ റസിഡന്റ്സ് അസോസിയേഷൻ, പത്തനംതിട്ട
∙ കുടപുറം റസിഡന്റ്സ് അസോസിയേഷൻ, ആലപ്പുഴ
∙ കോടിമത റസിഡന്റ്സ് അസോസിയേഷൻ, കോട്ടയം
∙ മറ്റപ്പള്ളിക്കുന്ന് റസിഡന്റ്സ് അസോസിയേഷൻ, കോട്ടയം
∙ പെരുക്കോണി റസിഡന്റ്സ് അസോസിയേഷൻ, ഇടുക്കി
∙ വൈറ്റില റസിഡന്റ്സ് അസോസിയേഷൻ, എറണാകുളം
∙ ചത്താരി റസിഡന്റ്സ് അസോസിയേഷൻ, എറണാകുളം
∙ കെകെ റോഡ് റസിഡന്റ്സ് അസോസിയേഷൻ, തൃശൂർ
∙ ലക്ഷ്മി ഹൗസിങ് കോളനി റസിഡന്റ്സ് അസോസിയേഷൻ, പാലക്കാട്
∙ താഴ്‍വാരം റസിഡന്റ്സ് അസോസിയേഷൻ, മലപ്പുറം
∙ വഴിപോക്ക്-കോറോത്തുമൂല റസിഡന്റ്സ് അസോസിയേഷൻ, കോഴിക്കോട്
∙ വിനായക റസിഡന്റ്സ് അസോസിയേഷൻ, വയനാട്
∙ ഒറ്റത്തെങ്ങ് റസിഡന്റ്സ് അസോസിയേഷൻ, കണ്ണൂർ
∙ സ്നേഹസംഗമം റസിഡന്റ്സ് അസോസിയേഷൻ, കണ്ണൂർ
∙ തേജസ് കോളനി റസിഡന്റ്സ് അസോസിയേഷൻ, കാസർകോട്

ചുറ്റുവട്ടം അവാർഡിന് രണ്ടായിരത്തിലധികം അസോസിയേഷനുകൾ റജിസ്റ്റർ ചെയ്തിരുന്നു. 1) വിശപ്പുരഹിത സമൂഹം, 2) മാലിന്യ സംസ്കരണം, 3) സ്ത്രീശാക്തീകരണം, 4) ഉത്തരവാദിത്തമുള്ള നികുതിദായകൻ, 5) യുവജനങ്ങൾക്കായുള്ള പദ്ധതികൾ എന്നീ വിഷയങ്ങളിലൂന്നിയായിരുന്നു ഇത്തവണ മൽസരം. ഒരു ലക്ഷം, മുക്കാൽ ലക്ഷം, അര ലക്ഷം രൂപ വീതമുള്ള സമ്മാനത്തുകയും സർട്ടിഫിക്കറ്റും ട്രോഫിയും ഉൾപ്പെടുന്ന പ്രധാന സമ്മാനങ്ങൾക്കൊപ്പം മേഖലാതല സമ്മാനങ്ങളും പ്രശംസാ പത്രങ്ങളുമാണ് വിജയികൾക്ക് നൽകുക.

ചുറ്റുവട്ടം അവാർഡ് – ഗ്രാന്റ് ഫിനാലെ വരെ
സംസ്ഥാനത്തെ റജിസ്ട്രേഷൻ ഉള്ള ഫ്ളാറ്റുകൾക്കും റസിഡൻസ് അസോയിയേഷനുകൾക്കുമായിരുന്നു മത്സരത്തിൽ റജിസ്റ്റർ ചെയ്യാൻ അവസരം. 2022–23 വര്‍ഷത്തെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടന്നു. തുടർന്ന് രണ്ടാംഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട റസിഡൻസ് അസോസിയേഷൻ ഭാരവാഹികളുമായി വിദഗ്ധ സമിതി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന കൂടിക്കാഴ്ചയിൽ പ്രവർത്തനങ്ങളും പദ്ധതികളും അവതരിപ്പിക്കാൻ അവസരം നൽകി. അവസാന ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അസോസിയേഷനുകളിൽ വിദഗ്ധ സമിതി പ്രതിനിധികൾ സന്ദർശനം നടത്തി നേരിട്ട് പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷമാണ് ഗ്രാന്റ് ഫിനാലെയിലേക്കുള്ള അസോസിയേഷനുകളെ തിരഞ്ഞെടുത്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com