ഇഎസ്ഐ ഡിസ്‌പെൻസറി വൈറ്റിലയിൽ: കൊച്ചി∙ എറണാകുളം നോർത്തിൽ ഇഎസ്ഐ ആശുപത്രി വളപ്പിൽ പ്രവർത്തിച്ചിരുന്ന എറണാകുളം നമ്പർ 2 ഇഎസ്ഐ ഡിസ്‌പെൻസറി 27 മുതൽ വൈറ്റിലയിലാകും പ്രവർത്തിക്കുകയെന്ന് ഇൻഷുറൻസ് മെഡിക്കൽ ഓഫിസർ അറിയിച്ചു. പൊന്നുരുന്നി ഈസ്റ്റ് നഴ്‌സറി സ്‌കൂൾ റോഡിൽ പ്രൈമറി ഹെൽത്ത് സെന്ററിനു സമീപമാണു പുതിയ ഡിസ്‌പെൻസറി. 0484-2391022.
എൻ.എൻ.പിള്ളയുടെ ജീവിതം പ്രമേയമായ ‘ഞാൻ’ നാടകം 28ന്
കൊച്ചി∙ നാടകാചാര്യൻ എൻ.എൻ.പിള്ളയുടെ കലാജീവിതവും വ്യക്തിജീവിതവും പ്രമേയമാക്കിയ ‘ഞാൻ’ നാടകം 28നു വൈകിട്ട് 6.30ന് എറണാകുളം ടിഡിഎം ഹാളിൽ അവതരിപ്പിക്കും. ബാങ്ക് ജീവനക്കാരുടെ സാംസ്കാരിക സംഘടനയായ ബീമും എറണാകുളം കരയോഗവും ചേർന്നു നടത്തുന്ന നാടകദിനാചരണത്തിന്റെ ഭാഗമായാണു പരിപാടി. വൈകിട്ട് 6നു നാടക പ്രവർത്തകൻ ടി.എം.ഏബ്രഹാം നാടകദിന പ്രഭാഷണം നടത്തും. പ്രവേശനം സൗജന്യം. 9447608219.
‘ലേബർ കോഡ്’ നാടകം 27ന്
കൊച്ചി∙ കേരള ഫൈൻ ആർട്സ് സൊസൈറ്റിയുടെ പ്രതിമാസ നാടകോത്സവത്തിൽ ലോക നാടക ദിനമായ 27നു വൈകിട്ട് 6.30നു സർഗസാരഥി തിയറ്റേഴ്സിന്റെ ‘ലേബർ കോഡ്’ നാടകം നടക്കും. 9496366730.
സഹകരണ ബാങ്ക് ഞായറാഴ്ച തുറക്കും
നെടുമ്പാശേരി ∙ സഹകരണ ബാങ്കിന്റെ ഹെഡ് ഓഫിസും അത്താണി, കരിയാട്, പൊയ്ക്കാട്ടുശേരി ശാഖകളും വായ്പ കുടിശിക നിവാരണത്തിന്റെ ഭാഗമായി 26 നു പ്രവർത്തിക്കുമെന്ന് പ്രസിഡന്റ് സി.വൈ. ശാബോർ അറിയിച്ചു.