പാലിയേറ്റിവ് നഴ്സ് ഒഴിവ്: പെരുമ്പാവൂർ ∙ വാഴക്കുളം പഞ്ചായത്തിൽ കരാർ അടിസ്ഥാനത്തിൽ പാലിയേറ്റിവ് നഴ്സിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 30. കൂടുതൽ വിവരങ്ങൾ www.lsgkerala.in/Vazhakulampanchayat എന്ന വെബ് സൈറ്റിൽ ലഭിക്കും. 0484 2677232
ജനറൽ ബോഡി
കാലടി∙ ശ്രീശങ്കര കോളജിൽ പൂർവ വിദ്യാർഥി സംഘടനയുടെ ജനറൽ ബോഡി യോഗം നാളെ 2.30നു കോളജ് സെമിനാർ ഹാളിൽ നടക്കും.
ഒഴിവുകൾ
കളമശേരി ∙ കുസാറ്റിലെ ലെ ഇന്റർനാഷനൽ സ്കൂൾ ഓഫ് ഫൊട്ടോണിക്സ് വകുപ്പിൽ ഒഴിവ്. www.cusat.ac.in . 94002 17723.
ഗതാഗത നിയന്ത്രണം
പെരുമ്പാവൂർ ∙ കുറുപ്പംപടി-കൂട്ടിക്കൽ റോഡിൽ 30 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.