ADVERTISEMENT

കൊച്ചി∙ ഫിറ്റ്നസ് സംബന്ധിച്ചു സംശയങ്ങളുമായി ക്യാംപസ് വിദ്യാർഥികൾ... അവർക്കു മുൻപിൽ നേരനുഭവങ്ങളിൽ നിന്നുള്ള മറുപടികളുമായി മിസ്റ്റർ യൂണിവേഴ്സ് പട്ടം നേടിയ അദ്യ ഇന്ത്യക്കാരനായ കൊച്ചിയുടെ സ്വന്തം ചിത്തരേഷ് നടേശൻ. സെന്റ് തേരേസാസ് കോളജിലും സെന്റ് ആൽബർട്സ് കോളജിലുമാണു ഫിറ്റ്നസ് പ്രേമികളായ പുതു തലമുറയ്ക്ക് ആവേശമായി ചിത്തരേഷ് എത്തിയത്. 

മാർച്ച് ഒന്നിനു കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന മിസ്റ്റർ കേരള മത്സരത്തിന്റെ പ്രചാരണാർഥമാണ് മിസ്റ്റർ യൂണിവേഴ്സിനെ ഉൾപ്പെടുത്തിയുള്ള ക്യാംപസ് ഡ്രൈവ് സംഘടിപ്പിച്ചത്. കുട്ടികളുമായി സംസാരിച്ച് അവരുടെ സംശയങ്ങൾക്കു മറുപടി നൽകിയ ചിത്തരേഷ് ഫിറ്റ്നസിനായുള്ള മാർഗനിർദേശങ്ങളും നൽകി.കേരള ബോഡി ബിൽഡിങ് അസോസിയേഷൻ സംഘടിപ്പിക്കുന്ന മിസ്റ്റർ കേരള മത്സരത്തിൽ വിവിധ ജില്ലകളിൽ നിന്നുള്ള ഇരുന്നൂറോളം ബോഡി ബിൽഡർമാർ പങ്കെടുക്കും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com