ADVERTISEMENT

നെടുമ്പാശേരി ∙ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 2 യാത്രാവിമാനങ്ങൾ അടുത്ത ദിവസങ്ങളിൽ പ്രത്യേക സർവീസുകൾ നടത്തും. നാളെ ഒമാൻ എയർ വിമാനമാണ് സർവീസ് നടത്തുക. കൊച്ചിയിലുള്ള അൻപതോളം ഒമാനികളെ നാട്ടിലേക്കു കൊണ്ടു പോകുന്നതിനാണ് വിമാനമെത്തുന്നത്. ഇവർ ചികിൽസയ്ക്കായും മറ്റും കേരളത്തിലെത്തിയതാണ്.

ഇന്ത്യയുടെ മറ്റു നഗരങ്ങളിൽ കുടുങ്ങിയ ഒമാനികളെയും അതതു നഗരങ്ങളിൽ നിന്ന് ഈ വിമാനത്തിൽ നാട്ടിലെത്തിക്കും. ഇവിടെ കുടുങ്ങിയ ഫ്രഞ്ചുകാരെ കൊണ്ടുപോകുന്നതിന് 4ന് എയർഇന്ത്യയും പ്രത്യേക സർവീസ് നടത്തുന്നുണ്ട്. മുംബൈയിൽ നിന്നാണ് വിമാനം കൊച്ചിയിലെത്തുന്നത്.

ഗൾഫിലേക്ക് 80 ടൺ പച്ചക്കറികൾ അയച്ചു

നെടുമ്പാശേരി ∙ ഇന്നലെ കൊച്ചിയിൽ നിന്ന് 80 ടൺ പച്ചക്കറികൾ ഗൾഫിലേക്ക് അയച്ചു. രാവിലെ ഗൾഫ് എയറിന്റെ കാർഗോ വിമാനത്തിൽ 30 ടണ്ണും വൈകിട്ട് എമിറേറ്റ്സിന്റെ കാർഗോ വിമാനത്തിൽ 50 ടൺ പച്ചക്കറികളുമാണ് അയച്ചത്. ഇരു വിമാനങ്ങളിലുമായി 2,000 കിലോഗ്രാം ജനറൽ കാർഗോയും അയച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com