ADVERTISEMENT

ആലങ്ങാട് ∙ സാമ്പത്തിക ബുദ്ധിമുട്ടും അടിസ്ഥാന സൗകര്യത്തിന്റെ അഭാവമുൾപ്പടെയുള്ള കാരണങ്ങളാൽ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാനാകാതെ ഒട്ടേറെ വിദ്യാർഥികൾ. ആലങ്ങാട് മേഖലയിൽ മാത്രം അൻപതിൽ പരം വിദ്യാർഥികളാണു കഴിഞ്ഞദിവസം ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയാതെയുള്ളത്.

സർക്കാർ, എയ്ഡഡ്, സിബിഎസ്‌ഇ സ്കൂളുകൾ ഉൾപ്പെടെ 20 വിദ്യാലയങ്ങൾ ആലങ്ങാട് മേഖലയിലുണ്ട്. ഇരുപതിനായിരത്തോളം വിദ്യാർഥികൾ വിവിധ സ്കൂളുകളിലായി പഠിക്കുന്നുണ്ട്. വെളിയത്തുനാട് ഗവ എംഐയുപി, കരുമാലൂർ, കോട്ടപ്പുറം, തിരുവാലൂർ, പാനായിക്കുളം ഗവ എൽപി സ്കൂളുകൾ, കൊടുവഴങ്ങ എസ്എൻഎൽപിസ്, ആലങ്ങാട് സെന്റ്മേരീസ് സ്കൂൾ, ആലങ്ങാട് ഇൻഫെന്റ് ജീസസ് സ്കൂൾ, തട്ടാംപടി സെന്റ് ലിറ്റിൽ ട്രീസാസ് എന്നിവിടങ്ങളിലെ 52 വിദ്യാർഥികളാണു വീടുകളിൽ സ്മാർട്ട് ഫോൺ, കംപ്യൂട്ടർ, ടിവി എന്നിവ ഇല്ലാത്തതു മൂലം ക്ലാസുകളിൽ പങ്കെടുക്കാത്തത്.   

ടാബ്‌ലറ്റ് ചാലഞ്ചുമായി ഹൈബി; കൈകോർത്ത് അരുൺ ഗോപി

കൊച്ചി∙ എറണാകുളം ലോക്‌സഭാ മണ്ഡലത്തിൽ ഓൺലൈൻ പഠന സൗകര്യങ്ങളില്ലാത്ത കുട്ടികളുടെ പഠനത്തിനു വഴിയൊരുക്കാൻ ഹൈബി ഈഡൻ എംപിയുടെ ടാബ്‌ലറ്റ് ചാലഞ്ച്. 10–ാം ക്ലാസ് വിദ്യാർഥികൾക്കായി സ്വന്തം ശമ്പളത്തിൽ നിന്നു 10 ടാബ്‌ലറ്റുകൾ നൽകിയാണ് ഹൈബി ഇതിനു തുടക്കമിട്ടത്. പദ്ധതി സമൂഹ മാധ്യമങ്ങൾ വഴി വൈറലായതോടെ 5 ടാബ്‌ലറ്റുകൾ കൈമാറാൻ സന്നദ്ധത പ്രകടിപ്പിച്ച് സിനിമാ സംവിധായകൻ അരുൺ ഗോപി രംഗത്തെത്തി.

പൊതുജന സഹകരണത്തോടെ സർക്കാർ വിദ്യാലയങ്ങളിലാണു പദ്ധതി നടപ്പാക്കുക. ചാലഞ്ചിന്റെ ഭാഗമായി ശേഖരിക്കുന്ന ടാബ്‌ലറ്റുകൾ, സ്മാർട് ഫോണുകൾ, ലാപ്‌ടോപ്പുകൾ എന്നിവ എറണാകുളം പാർലമെന്റ് മണ്ഡലത്തിലെ സർക്കാർ സ്‌കൂൾ മേലധികാരികളെ ഏൽപിക്കും. അർഹരായവർക്ക് സ്‌കൂളുകളാണ് അവ വിതരണം ചെയ്യുക. പദ്ധതിയുടെ ഭാഗമായി ഒരു ടാബ്‌ലറ്റ് ബാങ്ക് പെന്റാ മേനകയിൽ സ്ഥാപിക്കും. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com