ADVERTISEMENT

നീലീശ്വരം∙ പാറമടയിലെ വെള്ളത്തിൽ വലയിട്ടപ്പോൾ കിട്ടിയത് 40 കിലോഗ്രാം തൂക്കമുള്ള മീൻ. വിദേശിയായ അരാപൈമ എന്ന മീനാണു പാറമട ഉടമ പുത്തൻ മനോജിനും സഹൃത്തുക്കൾക്കും കിട്ടിയത്. ഒരു വർഷം മുൻപാണു മൂവാറ്റുപുഴയിലെ ഒരു വ്യക്തിയിൽ നിന്നു ഒരു ലക്ഷം രൂപ മുടക്കി 2 അരാപൈമ മീനുകളെ മനോജ് വാങ്ങിയത്. തായ്‌ലാൻഡിൽ‍‍ നിന്നു കൊണ്ടുവന്നവയായിരുന്നു ഇവ. കാളാഞ്ചി മീൻ കുഞ്ഞുങ്ങളെയും വെള്ളത്തിൽ നിക്ഷേപിച്ചിരുന്നു. കാളാഞ്ചിയെ പിടിക്കുന്നതിനു മനോജും 4 സുഹൃത്തുക്കളും ചേർന്നു ഇന്നലെ വലയിട്ടപ്പോൾ അവയുടെ കൂടെ അരാപൈമയും കുടുങ്ങി.

പ്രതീക്ഷിച്ച നാടൻ വിഭവത്തിന്റെ സ്ഥാനത്ത് അപ്രതീക്ഷിതമായി കൂറ്റൻ വിദേശിയെ കിട്ടിയതിന്റെ സന്തോഷത്തിലായി സുഹൃത്തുക്കൾ. ‍ 5 പേരും ചേർന്നു അവയെ ഭക്ഷണമുറിയിലെ പ്രത്യേക വിഭവമാക്കുകയും ചെയ്തു. ആമസോൺ മഴക്കാടുകളിലാണ് അരാപൈമ സാധാരണ കണ്ടു വരുന്നതെന്നു മനോജ് പറഞ്ഞു. 200 കിലോഗ്രാം വരെ ഇവയ്ക്കു തൂക്കം ഉണ്ടാകാറുണ്ട്. മഴക്കാടുകൾക്കു പകരം പാറമടയിലെ മഴവെള്ളത്തിലും ഇവയ്ക്കു വളരാൻ കഴിയുമെന്നു തെളിഞ്ഞിരിക്കുകയാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com