ADVERTISEMENT

കൊച്ചി∙ തുടർച്ചയായി നാലാം ദിനവും ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം നൂറിനു മുകളിൽ. ‌ഇന്നലെ 120 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ 32 പേർ പുറത്തു നിന്നെത്തിയവരാണ്. മറ്റുള്ളവർക്കു സമ്പർക്കം മൂലമാണു രോഗമുണ്ടായത്. ഫോർട്ട്കൊച്ചി ക്ലസ്റ്ററിലെ വിവിധ മേഖലകളിലെ രോഗ വ്യാപനമാണു പ്രധാനമായും ആശങ്കാജനകമായി കുതിക്കുന്നത്. പോസിറ്റീവായ ഏറെ പേരിലും രോഗത്തിന്റെ ഉറവിടം കണ്ടെത്താനാകാത്തതും സ്ഥിതി രൂക്ഷമാക്കുന്നു. 

കൊച്ചി നഗരത്തിലെ മസാജ് സെന്ററിലെ 12 പേർക്കു രോഗബാധ സ്ഥിരീകരിച്ചു. എല്ലാവരും ബംഗാൾ സ്വദേശികളാണ്. മരിച്ച ചെല്ലാനം സ്വദേശിനിയുടെ പരിശോധന ഫലവും ഇതിൽ ഉൾപ്പെടുന്നു. ഇന്നലെ 35 പേർ രോഗമുക്തി നേടി. 16 എറണാകുളം ജില്ലക്കാരും 4 ആന്ധ്രാപ്രദേശുകാരും 3 തമിഴ്നാട്ടുകാരും 4 മഹാരാഷ്ട്ര സ്വദേശികളും ഉത്തർപ്രദേശ്, രാജസ്ഥാൻ, കർണാടക, ബിഹാർ, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരും ഇടുക്കി, തിരുവനന്തപുരം ജില്ലകളിൽ നിന്ന് ഓരോരുത്തരും മാലദ്വീപിൽ നിന്നുള്ള ഒരാളുമാണ് രോഗമുക്തി നേടിയത്.   

പുറത്തു  നിന്നെത്തിയവർ

അസമിൽ നിന്നെത്തിയ ഷിപ്പിങ് കമ്പനി ജീവനക്കാരൻ (31), പുണെയിൽ നിന്നെത്തിയ രാമമംഗലം സ്വദേശി (26), ബംഗാൾ സ്വദേശികളായ 12 പേർ, 10 തമിഴ്നാട് സ്വദേശികൾ, 4 ഉത്തർപ്രദേശ് സ്വദേശികൾ, 2 ബെംഗളൂരു സ്വദേശികൾ, 2 പുണെ സ്വദേശികൾ.

സമ്പർക്കത്തിലൂടെ രോഗം

3 എടക്കാട്ടുവയൽ സ്വദേശികൾ, 2 എറണാകുളം സ്വദേശികൾ,  3 ഏലൂർ സ്വദേശികൾ,  2 കടവൂർ സ്വദേശികൾ,  3 നാവികസേനാ ഉദ്യോഗസ്ഥർ, ഏഴിക്കര സ്വദേശി, കടുങ്ങല്ലൂർ സ്വദേശി, കല്ലൂർക്കാട് സ്വദേശി, കുഴിപ്പിള്ളി സ്വദേശി, കൂവപ്പടി സ്വദേശി, 2 കോതമംഗലം സ്വദേശികൾ, ചെല്ലാനം സ്വദേശി, ഞാറക്കൽ സ്വദേശി, നായരമ്പലം സ്വദേശി, നിലവിൽ പാറക്കടവിൽ താമസിക്കുന്ന തൃശൂർ സ്വദേശി, ഫോർട്ട്കൊച്ചിയിൽ താമസിക്കുന്ന ഒഡീഷ സ്വദേശി, ഫോർട്ട്കൊച്ചിയിൽ താമസിക്കുന്ന ഒഡീഷ സ്വദേശി, 9 നെല്ലിക്കുഴി സ്വദേശികൾ, പനയപ്പള്ളി സ്വദേശി, 

6 പള്ളുരുത്തി സ്വദേശികൾ, പായിപ്ര സ്വദേശി, 17ഫോർട്ട് കൊച്ചി സ്വദേശികൾ, 8 മട്ടാഞ്ചേരി സ്വദേശികൾ, വാരപ്പെട്ടി സ്വദേശി, 3 വെങ്ങോല സ്വദേശികൾ, വേങ്ങൂർ സ്വദേശി, എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകനായ പാലാരിവട്ടത്തു താമസിക്കുന്ന കോട്ടയം സ്വദേശി, പത്തനംതിട്ടയിൽ ജോലി ചെയ്യുന്ന എറണാകുളം സ്വദേശി, ആയവന സ്വദേശി, പെരുമ്പാവൂർ സ്വദേശി, കവളങ്ങാട് സ്വദേശി, കോട്ടുവള്ളി സ്വദേശി, എടത്തല സ്വദേശി, ചേരാനല്ലൂർ സ്വദേശി, തമ്മനം സ്വദേശി, പൂതൃക്ക സ്വദേശി, വെങ്ങോല സ്വദേശി, വേങ്ങൂർ സ്വദേശി, കോട്ടപ്പടി സ്വദേശി, നെല്ലിക്കുഴി സ്വദേശി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com