ADVERTISEMENT

പെരുമ്പാവൂർ ∙ കോഴി വാങ്ങിയ ശേഷം പണം നൽകാതെ കാറിൽ കയറി പോകാൻ‌ ശ്രമിച്ചയാളെ തടഞ്ഞ കടയുടമ കാറിന്റെ ബോണറ്റിൽ കുടുങ്ങി. 100 മീറ്ററോളം മൂന്നോട്ടു നീങ്ങിയ ശേഷമാണ് കാർ നിർത്തിയത്. കടയുടമ അല്ലപ്ര തോട്ടപ്പാടൻകവല മുണ്ടയ്ക്കൽ റിയാസിന് വയറിനു  പരുക്കേറ്റു. വാച്ചും പൊട്ടിപ്പോയി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടിന് പാത്തിപ്പാലത്തായിരുന്നു സംഭവം. ഒരു കോഴിയെ ജീവനോടെയും ഒന്നിനെ കഷണങ്ങളാക്കിയും വേണമെന്നു പറഞ്ഞു.

250 രൂപയാണ് വിലയെന്നു പറഞ്ഞപ്പോൾ തർക്കമുന്നയിച്ച് കോഴിയെ കടയിൽ ഉപേക്ഷിച്ച് ഇദ്ദേഹം കാറിൽ കയറി  പോകാൻ ശ്രമിച്ചപ്പോൾ താൻ മുന്നിൽ നിന്നു തടഞ്ഞുവെന്ന് റിയാസ് പറഞ്ഞു. കാർ മുന്നോട്ടെടുത്തപ്പോൾ വീഴാതിരിക്കാൻ കാറിന്റെ ബോണറ്റിലേക്ക് ചാടിക്കയറിയിരുന്നു. എന്നിട്ടും നിർത്താതെ മീറ്ററുകളോളം ഓടിയ ശേഷമാണ് കാർ നിർത്തിയത്. താഴെ വീണിരുന്നെങ്കിൽ വലിയ അപകടം സംഭവിക്കുമായിരുന്നെന്ന് റിയാസ് പറഞ്ഞു. പെരുമ്പാവൂർ പൊലീസിൽ പരാതി നൽകി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com