ADVERTISEMENT

കൊച്ചി∙ കാണാതായ രണ്ടു ‘പെണ്ണുങ്ങളെ’ കാത്ത് രണ്ടു കുടുംബങ്ങൾ! 10 മാസം പ്രായമുള്ള ബുബുലുവിനെയും 7 മാസം മാത്രമുള്ള പെപ്പെയെയും കാണാതായതു മുതൽ രണ്ടു വീട്ടുകാരും ആധിയോടെയുള്ള അന്വേഷണത്തിലാണ്.  കണ്ടെത്തുന്ന ആരെങ്കിലും ഇവരെ മടക്കിയെത്തിക്കുമെന്നുള്ള പ്രതീക്ഷയിൽ.  ബുബുലു നാടൻ പൂച്ചയും പെപ്പെ ലാബ്രഡോർ ഇനത്തിൽപ്പെട്ട നായയുമാണ്.  ബുബുലുവിനെ 20നു രാത്രി ഇടപ്പള്ളിയിലെ പെറ്റ് മാളിൽ നിന്നാണു കാണാതായത്. മൃഗസംരക്ഷകയായ ഡിംപാൽ ഭാൽ ജൂണിൽ തെരുവിൽ നിന്നു കണ്ടെത്തിയ ബുബുലുവിനെ അസം സ്വദേശികളും 2012 മുതൽ സംസ്ഥാനത്തു താമസമാക്കിയവരുമായ പൂജ ബർത്താക്കുറും ഭർത്താവ് കോലഞ്ചേരി മെഡിക്കൽ  കോളജിലെ റേഡിയോളജിസ്റ്റ് ഡോ. ദുർല്ലവ് ദത്തയും ദത്തെടുക്കുകയായിരുന്നു. 

വയനാട്ടിലേക്ക് അടിയന്തരമായി പോകേണ്ടി വന്നതിനാലാണു താൽക്കാലിക പരിചരണത്തിനായി പൂച്ചയെ മാളിലെത്തിച്ചത്. 20നു രാത്രി കാണാതായെങ്കിലും 21ന് ഉച്ചയ്ക്കു ശേഷം മാത്രമാണു മാൾ ഉടമകൾ തങ്ങളെ വിവരമറിയിച്ചതെന്നു പൂജ പറയുന്നു.  ഇക്കാര്യത്തെപ്പറ്റി പരാതിപ്പെട്ടപ്പോൾ മോശമായി പെരുമാറിയെന്നു കാട്ടി പാലാരിവട്ടം സ്റ്റേഷനിൽ ഇവർ കേസും നൽകിയിട്ടുണ്ട്. ഇന്നലെ മടങ്ങിയെത്തിയതു മുതൽ ബുബുലുവിനായുള്ള അന്വേഷണത്തിലാണിവർ. വെളുപ്പു നിറമാണു ബുബുലുവിന്.

കാണാതാകുമ്പോൾ കഴുത്തിൽ മണികളുള്ള ചുവന്ന കോളറുണ്ടായിരുന്നതായും ഒബറോൺ മാളിനു സമീപത്തേക്കാണ് ഓടി മറഞ്ഞതെന്നും ഇവർ പറയുന്നു. കണ്ടെത്തി നൽകുന്നവർക്ക് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ഇടപ്പള്ളി മണിമല റോഡ് കുമരോത്തു വീട്ടിൽ ഷാബുവിന്റെ നായയാണു പെപ്പെ. 15നു രാവിലെ 7 നാണു പെപ്പെയെ കാണാതായത്. ഓമനിച്ചു വളർത്തിയ നായയെ കാണാതായതിന്റെ സങ്കടത്തിലാണു ഷാബുവിന്റെ മക്കളായ ആൽഫ്രഡും ആൻഡ്രിയയും. ബിസ്കറ്റ് നിറമാണു പെപ്പെയ്ക്ക്. ബുബുലുവിനെപ്പറ്റിയുള്ള വിവരങ്ങൾ അറിയിക്കാൻ: 90483 76225. പെപ്പെയുടെ വിവരങ്ങൾ അറിയിക്കാൻ: 98950 41697.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com