ADVERTISEMENT

കാക്കനാട് ∙ ജനുവരി ഒന്നിന് 18 വയസു തികഞ്ഞവരെ കൂടി ഉൾപ്പെടുത്തി പുതുക്കിയ പട്ടികയിൽ ജില്ലയിലെ വോട്ടർമാരുടെ എണ്ണം 25,57,932. 13,03,973 സ്ത്രീകളും 12,53,947 പുരുഷൻമാരും ട്രാൻസ്ജെൻഡർ വിഭാഗക്കാരായ 12 പേരുമാണ് പുതിയ വോട്ടർ പട്ടികയിലുള്ളത്. 2,04,584 പേരുള്ള പിറവം നിയമസഭാ മണ്ഡലത്തിലാണ് വോട്ടർമാർ കൂടുതൽ. 1,59,074 പേരുള്ള എറണാകുളം നിയമസഭ മണ്ഡലമാണ് എണ്ണത്തിൽ പിന്നിൽ. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ 24,86,705 വോട്ടർമാരും തദ്ദേശ തിരഞ്ഞെടുപ്പിൽ 25,90,200 വോട്ടർമാരുമാണ് ജില്ലയിൽ ഉണ്ടായിരുന്നത്. ഇത്തവണ തൃപ്പൂണിത്തുറയിലും പിറവത്തും വോട്ടർമാരുടെ എണ്ണം രണ്ടു ലക്ഷം കവിഞ്ഞു. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com