ADVERTISEMENT

അങ്കമാലി ∙ നിർമാണ തകരാർ സംഭവിക്കുന്ന കറൻസികൾ കണ്ടെത്തുകയും അത്തരത്തിലുള്ളവ ശേഖരിക്കുകയും ചെയ്യുന്ന ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ സീനിയർ പിആർഒ ഷൈജു കുടിയിരിപ്പിലിന്റെ ശേഖരത്തിലേക്കു അമേരിക്കൻ ഡോളറും. നിർമാണത്തിൽ ഗുരുതര പിഴവു വന്ന അമേരിക്കൻ ഡോളറാണു ഷൈജുവിനു ലഭിച്ചത്. ഒരു ഡോളറിന്റെ നാല് നോട്ടുകൾ പരസ്പരം ഒട്ടിച്ചേർന്ന നിലയിലാണ്. തെറ്റുപറ്റിയ കറൻസികൾ ശേഖരിക്കുന്നവരുടെ ഇടയിൽ ഷീറ്റ് എറർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന തകരാറാണു ഈ ഡോളറിലുള്ളത്. 2021 ൽ ഇറങ്ങിയ നോട്ടിലാണ് ഈ തെറ്റ്. 

പതിനായിരക്കണക്കിനു കറൻസികളടങ്ങിയ വലിയൊരു കറൻസി ഷീറ്റിൽ നിന്നു യന്ത്രസഹായത്തോടെ    നോട്ടുകൾ മുറിച്ചെടുക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇപ്രകാരം മുറിച്ചപ്പോൾ 4 കറൻസികൾ ഒരുമിച്ച് ചേർന്ന നിലയിൽ ഒരു ഷീറ്റായി പുറത്തിറങ്ങി. മുംബൈയിലെ വിദേശ കറൻസി വിനിമയ കേന്ദ്രത്തിലാണ് ഈ നോട്ട് ആദ്യമെത്തുന്നത്. അവിടെ ജോലിചെയ്യുന്ന  മലയാളിയാണ് ഈ കറൻസി ഷൈജുവിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്. 1876 മുതൽ അമേരിക്കയിൽ പ്രചാരത്തിലുള്ളതാണ് ഒരു ഡോളർ നോട്ട്. കഴിഞ്ഞ 25 വർഷമായി ഷൈജു ഇത്തരം കറൻസികൾ ശേഖരിച്ചുവരുന്നു. കേരള ന്യൂമിസ്മാറ്റിക്സ് സൊസൈറ്റി ഉൾപ്പെടെ രാജ്യത്തെ പ്രമുഖ ന്യൂമിസ്മാറ്റിക്സ് ക്ലബ്ബുകളിൽ ഷൈജുവിന് അംഗത്വമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com