ADVERTISEMENT

കൂത്താട്ടുകുളം ∙ സംഗീതനാടക അക്കാദമിയുടെ ഗുരുപൂജാ പുരസ്കാരം കുര്യനാട് ചന്ദ്രന്റെ പ്രഫഷനൽ നാടക ജീവിതത്തിൽ വൈകിയെത്തിയ അംഗീകാരമായി. നാടകകൃത്ത്, സംവിധായകൻ, സമിതി സംഘാടകൻ എന്നീ നിലകളിലെ കഴിഞ്ഞ 39 വർഷത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് അവാർഡ്. 1982ൽ നാടകങ്ങൾക്കു വേദിയൊരുക്കി നൽകി പ്രഫഷനൽ നാടക രംഗത്തെത്തിയ ചന്ദ്രൻ 1998ൽ കൂത്താട്ടുകുളം കേന്ദ്രമായി 'അങ്കമാലി അമൃത' എന്ന പേരിൽ പ്രഫഷനൽ നാടകസമിതി തുടങ്ങി. ആദ്യ 2 വർഷം മറ്റുള്ളവർ രചിച്ച നാടകങ്ങൾ വേദികളിൽ അവതരിപ്പിച്ചു.

2000ൽ കുര്യനാട് ചന്ദ്രൻ എഴുതിയ 'മാന്ത്രികച്ചെപ്പ്' 2 സീസണിലായി 450 വേദികളിൽ അവതരിപ്പിച്ചു. ഇടവിട്ട് 8 വർഷങ്ങളിലായി 1072 വേദികളും ഈ നാടകം പിന്നിട്ടു. 10 സമിതികൾ പങ്കെടുത്ത നാടക മത്സരത്തിൽ 'മാന്ത്രികച്ചെപ്പി'ന് മികച്ച നാടകം, നാടകകൃത്ത്, ഹാസ്യനടൻ, നടി പുരസ്കാരങ്ങൾ ലഭിച്ചു. 'ആകാശദൂത്', 'മാനസക്കൊട്ടാരം', 'അക്ഷരമന്ത്രം', 'കാട്ടുപ്രമാണി', 'ഈ വീടും സ്ഥലവും വിൽപനയ്ക്ക്', 'സാമൂഹ്യപാഠം', 'ക്വട്ടേഷൻ ക്ഷണിക്കുന്നു',

'സ്നേഹ കൂടാരം', 'ജീവിതപാതയിൽ ഒരു മുന്നറിയിപ്പ്' എന്നീ നാടകങ്ങളും രചിച്ച കുര്യനാട് ചന്ദ്രൻ 2 നാടകങ്ങൾ സംവിധാനം ചെയ്തു. 'മാനസക്കൊട്ടാരം', 'അക്ഷരമന്ത്രം' എന്നീ നാടകങ്ങളും ചന്ദ്രനു മികച്ച നാടകകൃത്തിനുള്ള പുരസ്കാരം നേടിക്കൊടുത്തു. 46 വർഷം മുൻപ് ജന്മനാടായ കോട്ടയം ജില്ലയിലെ കുര്യനാട് നിന്ന് നാടകമോഹവുമായി കൂത്താട്ടുകുളത്ത് എത്തിയ ചന്ദ്രൻ കിഴകൊമ്പ് ചെള്ളയ്ക്കപ്പടിയിലാണ് ഇപ്പോൾ താമസം. ഭാര്യ: തങ്കമ്മ. മക്കൾ: അനുമോൾ (ലാബ് അസിസ്റ്റന്റ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ നാമക്കുഴി), ബിനു (ഐടി എൻജിനീയർ കൊച്ചി) സിനു (ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി പെരുമ്പാവൂർ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com