ADVERTISEMENT

കൊച്ചി ∙ പ്രതിവാര രോഗബാധ ജനസംഖ്യ അനുപാതത്തെ (ഡബ്ല്യുഐപിആർ) അടിസ്ഥാനമാക്കി ജില്ലയിലെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തി. ഡബ്യുഐപിആർ 10ൽ കൂടുതലുള്ള പഞ്ചായത്തുകളിൽ മാത്രമാണു കൂടുതൽ ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. നിലവിൽ ജില്ലയിലെ ഒരു തദ്ദേശ സ്ഥാപനത്തിലും ഡബ്ല്യുഐപിആർ പത്തിൽ കൂടുതൽ ഇല്ല. അതിനാൽ ജില്ലയിലെ പഞ്ചായത്തുകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തില്ലെന്നു ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. അതേസമയം, കോർപറേഷൻ, നഗരസഭകൾ എന്നിവിടങ്ങളിൽ വാർഡ് അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഇത് ഇന്നു മാത്രമേ തീരുമാനിക്കൂ. 

വ്യാപാര– വ്യവസായ സ്ഥാപനങ്ങൾ, ചന്തകൾ, ബാങ്കുകൾ, ഓഫിസുകൾ, സാമ്പത്തിക സ്ഥാപനങ്ങൾ, തുറസ്സായ സ്ഥലങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവയ്ക്ക് ഇന്നു മുതൽ തുറന്നു പ്രവർത്തിക്കാം (തിങ്കൾ മുതൽ ശനി വരെ). കടകളിൽ ആൾക്കൂട്ടം ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം കടയുടമയ്ക്കായിരിക്കും. രാവിലെ 7 മുതൽ വൈകിട്ട് 9 വരെയായിരിക്കും പ്രവർത്തന സമയം. സെക്ടറൽ മജിസ്ട്രേട്ടുമാർ നടത്തിയ പരിശോധനയിൽ ഇന്നലെ 255 പേർക്കെതിരെ നടപടികൾ സ്വീകരിച്ചു. ഒരാഴ്ചയിലെ മുഴുവൻ പോസിറ്റീവ് കേസുകളുടെ എണ്ണത്തെ ആയിരം കൊണ്ട് ഗുണിച്ച ശേഷം ജനസംഖ്യ കൊണ്ടു ഹരിക്കുക. അപ്പോൾ ലഭിക്കുന്ന സംഖ്യയാണു പ്രതിവാര രോഗബാധ ജനസംഖ്യാ അനുപാതം അഥവാ ഡബ്ല്യുഐപിആർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com